സെന്തില്‍ ബാലാജിയെ പിരിച്ചുവിടില്ല; തീരുമാനം മരവിപ്പിച്ച് ഗവര്‍ണര്‍

New Update

ചെന്നൈ: തമിഴ്‌നാട് കാബിനറ്റ് മന്ത്രി സെന്തില്‍ ബാലാജിയെ സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് പിരിച്ചുവിടാനുള്ള തീരുമാനം സ്റ്റേ ചെയ്തു.ആഭ്യന്തര മന്ത്രാലയത്തിന്റെ ഉപദേശത്തെ തുടര്‍ന്നാണ് ഗവര്‍ണര്‍ തീരുമാനം മാറ്റിയത്.സെന്തിലിന്റെ കേസില്‍ അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം ലഭിക്കാത്തത് വരെ മന്ത്രിസഭയില്‍ നിന്ന് പിരിച്ചുവിടല്‍ ഉണ്ടാകില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Advertisment

publive-image

സെന്തില്‍ ബാലാജിയെ തമിഴ്നാട് സര്‍ക്കാരില്‍ നിന്ന് പുറത്താക്കിയ നടപടി ശരിയാണോ അല്ലയോ എന്ന് അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം തേടിയ ശേഷം തീരുമാനിക്കുമെന്ന് ഗവര്‍ണര്‍ ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.എജിയുടെ നിയമോപദേശം വരുന്നതുവരെ സെന്തിലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കില്ല. അതേസമയം ഈ വിഷയത്തില്‍ ആഭ്യന്തരമന്ത്രി ഇടപെട്ടതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ തീരുമാനം മാറ്റിയതെന്ന വിവരവും പുറത്തുവരുന്നുണ്ട്.

Advertisment