വീണ്ടും സെൽഫി ദുരന്തം ; ചെന്നൈയിൽ ചിത്രം പകർത്തുന്നതിനിടെ ട്രെയിനിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

New Update

publive-image

Advertisment

ചെന്നൈ: സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു. ഈറോഡ് സ്വദേശികളായ പാണ്ഡിയൻ (22), വിജയ് (25) എന്നിവരാണ് മരിച്ചത്.

പാളത്തിന് സമീപം നിന്ന് സെൽഫി എടുക്കുന്നതിനിടെ അതിവേഗതയിലെത്തിയ ട്രെയിൻ ഇരുവരെയും തട്ടുകയായിരുന്നു. ​

തമിഴ്നാട് തിരുപ്പൂരിലാണ് അപകടം സംഭവിച്ചത്. തിരുനെൽവേലി -ബിലാസ്പൂർ ട്രെയിൻ തട്ടിയാണ് അപകടം ഉണ്ടായത്.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹങ്ങൾ പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Advertisment