മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാനുള്ള ശ്രമം ചെറുക്കുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണ് ഗുരുതര പരുക്കേറ്റ യുവതി മരിച്ചു

New Update

ചെന്നൈ:  മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാനുള്ള ശ്രമം ചെറുക്കുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണ് ഗുരുതര പരുക്കേറ്റ യുവതി മരിച്ചു. തമിഴ്‌നാട്ടിലാണ് സംഭവം നടന്നത്. ചെന്നൈ സ്വദേശിനിയായ എസ്. പ്രീതി(22)യാണ് മരിച്ചത്. ജൂലൈ രണ്ടിനാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ പ്രീതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Advertisment

publive-image

ചെന്നൈ ഇന്ദിര നഗര്‍ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ട്രെയിന്റെ വാതില്‍പ്പടിക്ക് സമീപം നിന്ന് ഫോണ്‍ വിളിക്കുകയായിരുന്നു പ്രീതി. ഇതിനിടെയാണ് മണിമാരന്‍, വിഘ്‌നേഷ് എന്നിവര്‍ ചേര്‍ന്ന് യുവതിയുടെ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. പ്രീതി മോഷ്ടാക്കളെ ചെറുത്തു. എന്നാല്‍ യുവതിയെ തള്ളിയിട്ട ശേഷം യുവാക്കള്‍ കടന്നു കളയുകയായിരുന്നു.

പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രീതിയുടെ ഫോണ്‍ ട്രാക്ക് ചെയ്താണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. സംഭവത്തിന് പിന്നാലെ പ്രതികള്‍ മൊബൈല്‍ രാജു എന്നയാള്‍ക്ക് രണ്ടായിരം രൂപയ്ക്ക് വിറ്റിരുന്നു. ഇയാളില്‍ നിന്നാണ് പൊലീസ് പ്രതികളിലേക്കെത്തിയത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

Advertisment