തമിഴ്‌നാട്‌ മന്ത്രി സെന്തിൽ ബാലാജിയെ ജയിലിലേക്ക്‌ മാറ്റി

New Update

publive-image

Advertisment

ചെന്നൈ: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്റ്റു ചെയ്‌ത തമിഴ്‌നാട് മന്ത്രി വി സെന്തില്‍ ബാലാജിയെ കാവേരി ആശുപത്രിയില്‍നിന്ന് പുഴല്‍ ജയിലിലേക്കു മാറ്റി. 10 ദിവസത്തിനുള്ളില്‍ ആശുപത്രിയില്‍നിന്നു ജയിലിലേക്കു മാറ്റണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിലവില്‍ 26 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണു സെന്തില്‍.

കഴിഞ്ഞ മാസം 14ന് അറസ്റ്റിലായ സെന്തിലിനെ നെഞ്ചു വേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു ബൈപ്പാസ് ശസ്‌ത്രക്രിയക്ക്‌ വിധേയനാക്കിയിരുന്നു.

Advertisment