പുതിയ തമിഴ്നാട് ഗവർണറായി ആർ. എൻ. രവിയെ നിയമിച്ചു

New Update

publive-image

ചെന്നൈ: മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥനായിരുന്ന ആർ.എൻ.രവിയെ തമിഴ്‌നാട് ഗവർണറായി നിയമിച്ചു. മുമ്പ് നാഗാലാൻഡ് ഗവർണറായിയിരുന്നു ഇദ്ദേഹം. 2019 ജൂലൈയിലായിരുന്നു നാഗാലാൻഡ് ഗവർണറായി നിയമിതനായത്. ബിഹാർ സ്വദേശിയാണ് ഇദ്ദേഹം.

Advertisment

പഞ്ചാബിന്റെ അധികചുമതലകൂടി വഹിച്ചുവന്ന തമിഴ്‌നാട് ഗവർണറായിരുന്ന ബൻവരിലാൽ പുരോഹിതിനെ പഞ്ചാബ് ഗവർണറായി നിയമിച്ചു.

കേരള കേഡർ ഐ.പി.എസ്. ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ഇൻറലിജൻസ് ബ്യൂറോ സ്‌പെഷ്യൽ ഡയറക്ടറായി 2012-ലാണ് വിരമിച്ചത്. ഡെപ്യൂട്ടി ദേശീയസുരക്ഷാ ഉപദേശകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

NEWS
Advertisment