സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി; 'ഇച്ചാക്ക'യോട് മോഹന്‍ലാല്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

'രക്കാര്‍ അറബിക്കടലിന്റെ സ്‌നേഹം' ഇന്ന് റിലീസാകുമ്പോള്‍ പ്രേഷകരുടെ ഏറെ നാളായുള്ള കാത്തിരിപ്പിനാണ് വിരാമമാകുന്നത്. നിരവധി പേരാണ് ചിത്രത്തിന് ആശംസയുമായി രംഗത്തെത്തിയത്. മമ്മൂട്ടിയും ആശംസ അറിയിച്ചിരുന്നു. ഇതിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Advertisment

"മരക്കാർ അറബിക്കടലിന്റെ സിംഹം നാളെ ലോകമെമ്പാടും റിലീസ് ചെയ്യുന്നു, പ്രിയപ്പെട്ട ലാലിനും പ്രിയനും അതിന്റെ പിന്നിലെ മുഴുവൻ ടീമിനും എല്ലാ ആശംസകളും നേരുന്നു", എന്നാണ് മമ്മൂട്ടി കുറിച്ചത്. പിന്നാലെ കമന്റായി മോഹൻലാലും എത്തി.

"പ്രിയപ്പെട്ട ഇച്ചാക്ക നിങ്ങളുടെ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും വളരെ നന്ദി", എന്നാണ് താരം കുറിച്ചത്. പ്രിയദര്‍ശനും കമന്‍റ് ചെയ്തിട്ടുണ്ട്. "പ്രിയപ്പെട്ട മമ്മൂട്ടിക്ക, ഒരായിരം പ്രണാമം ഞങ്ങളോട് കാണിച്ച ഈ സ്നേഹത്തിന് ...ഞങ്ങളെ അനുഗ്രഹിച്ചതിന്..."എന്നാണ് അദ്ദേഹം കുറിച്ചത്.

Advertisment