വൈറലായി 'സതീശന്റെ മോന്‍' ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ...

author-image
nidheesh kumar
New Update

publive-image

Advertisment

ഫ്യൂചർ ഫിലിംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കിഷോർദേവ് കുത്തന്നൂർ നിർമ്മിച്ച് നവാഗതനായ രാഹുൽ ഗോപാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "സതീശന്റെ മോൻ" എന്ന മലയാള സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്തു. മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെ ഫേസ് ബുക്ക്‌ പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.

ചിത്രത്തിന്റെ ആദ്യ ടൈറ്റിൽ പോസ്റ്റർ ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നപോലെ തന്നെ ഇപ്പോൾ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. പെൺകുട്ടികളുടെ വിവാഹ പ്രായം പതിനെട്ടിൽ നിന്നും ഇരുപതിയൊന്നിൽ ഉയർത്തിയിരിക്കുന്ന ഈ വേളയിലാണ് ഒരു സ്കൂൾ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് നിൽക്കുന്ന രീതിയിലുള്ള ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവരുന്നത്.

സുഖിൽ ഉണ്ണികൃഷ്ണൻ, അരുൺ തേക്കിൻക്കാട്, സനൂബർ, കിരൺ സരിഗ, ധനീഷ്, ദ്രൗപിക, ശ്രീലക്ഷ്മി ഹരിദാസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന സിനിമയിൽ ഒട്ടനവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു. രഘു മാജിക്‌ഫ്രെയിം ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ അഡ്വ. അശ്വിൻ കണ്ണന്റെ വരികൾക്ക് നിസ്സാം ബഷീർ ഈണം പകരുന്നു. പാലക്കാടും എറണാകുളത്തുമായി ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങളും ആദ്യ ടീസറും ന്യൂഇയറിൽ റിലീസ് ചെയ്യും.

എഡിറ്റിംഗ് : അബു ഹാഷിം, പ്രൊജക്റ്റ്‌ ഡിസൈനർ: രാഹുൽ ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ : ഷറഫ് കരുപടനാ, ആർട്ട്‌: സാബു എം രാമൻ, മേക്കപ്പ് : ജയരാമൻ, കോസ്റ്റ്യൂം: സുരേഷ് ഫിറ്റ്‌വെൽ, അസോസിയേറ്റ് ഡയറക്ടർസ് : ഉമൽസ്, ലിബിൻ ബാലൻ, സ്റ്റിൽസ് : അജിൻ ശ്രീ, ടൈറ്റിൽസ് : ശ്രീരാജ് ക്യുപിസ്കോ, ഡിസൈൻ : സൂരജ് സുരൻ, പി.ആർ.ഓ : പി.ശിവപ്രസാദ്, ബി.വി.അരുൺ കുമാർ, സുനിത സുനിൽ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

Advertisment