കന്യാസ്ത്രീയുടെ സ്വവര്‍ഗാനുരാഗം! വിവാദത്തിന് തിരികൊളുത്തി ഹോളി വൂണ്ട് ട്രെയ്‌ലര്‍; ചിത്രത്തിനെതിരെ വിമര്‍ശനമുയരുന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

ലെസ്ബിയൻ പ്രണയം പ്രമേയമാക്കി മലയാളത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ഹോളി വൂണ്ട്’. സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ. നിർമിക്കുന്ന ചിത്രം അശോക് ആർ. നാഥ് സംവിധാനം ചെയ്യുന്നു. പോൾ വൈക്ലിഫാണ് രചന.

ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത് വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയാണ്. സ്വവര്‍ഗാനുരാഗിയായ കന്യാസ്ത്രി മറ്റൊരു സ്ത്രീയെ ചുംബിക്കുന്ന ട്രെയ്‌ലറിലെ രംഗമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയരുന്നുണ്ട്.

ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂര്‍ത്തങ്ങളാണ് സിനിമയുടെ പ്രമേയം. കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്നത് ജാനകി സുധീര്‍ , അമൃത, സാബു പ്രൗദീന്‍ എന്നിവരാണ്. ഛായാഗ്രഹണം ഉണ്ണി മടവൂർ, എഡിറ്റിങ് വിപിൻ മണ്ണൂർ, പശ്ചാത്തലസംഗീതം റോണി റാഫേൽ, പ്രൊഡക്‌ഷൻ കൺട്രോളർ ജയശീലൻ സദാനന്ദൻ.

Advertisment