ഞെട്ടിക്കുന്ന മേക്കിങ്ങുമായി മിസ്റ്ററി ത്രില്ലർ 'ആർജെ മഡോണ' ഒടിടി റീലീസിനെത്തി

author-image
nidheesh kumar
New Update

publive-image

Advertisment

അമലേന്ദു കെ രാജ്, അനിൽ ആന്റോ, ഷേർ ഷാ ഷെരീഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ആർജെ മഡോണ ഒടിടി റീലീസ് ചെയ്തു. ഹിച്ച്കൊക്ക് എന്റർടൈന്മെന്റിന്റെ ബാനറിൽ, നവാഗതനായ ആനന്ദ് കൃഷ്ണ രാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

മേക്കിങ്ങിലെ വ്യത്യസ്തത കൊണ്ടും കഥപറച്ചിലിൻ്റെ രീതികൊണ്ടും ഇതിനകം തന്നെ സിനിമാസ്വാദകരുടെ ശ്രദ്ധ നേടാൻ ആർജെ മഡോണക്ക് കഴിഞ്ഞിട്ടുണ്ട്. മേഘ്ന എന്ന റേഡിയോ ജോക്കി, തനിക്കേറ്റവും പ്രിയപ്പെട്ട ആളോടൊപ്പം ഒരു ദിവസം ചിലവഴിക്കാൻ തീരുമാനിക്കുന്നതും, എന്നാൽ തികച്ചും അപരിചിതമായ സ്ഥലത്തും വ്യക്തിയുടെയും മുമ്പിൽ എത്തിച്ചേരുന്നതുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ജിജോ ജേക്കബ്‌, നീലിൻ സാൻഡ്ര, ജയ്‌ വിഷ്ണു തുടങ്ങിയവരാണ്‌ മറ്റ്‌ അഭിനേതാക്കൾ.

തിരക്കഥ എഡിറ്റിംഗ് - ആനന്ദ് കൃഷ്ണ രാജ്, ഛായാഗ്രഹണം - അഖിൽ സേവ്യർ, മ്യൂസിക് - രമേശ് കൃഷ്ണൻ എം കെ, വരികൾ - ഋഷികേശ് മുണ്ടാണി, ആർട്ട് - ഡാനി മുസിരിസ്, സൗണ്ട് ഡിസൈൻ - ജസ്വിൻ മാത്യു ഫെലിക്സ്, മേക്കപ്പ് - മഹേഷ് ബാലാജി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ഫ്രാൻസിസ് ജോസഫ് ജീര, അസ്സോസിയേറ്റ് ഡയരക്ടർ - നിരഞ്ജൻ, ഡി ഐ - ലിജു പ്രഭാകർ, മിക്സ് എൻജിനിയർ - ജിജുമോൻ ടി ബ്രൂസ്, വി എഫ് എക്‌സ് - മനോജ് മോഹനൻ, പി ആർ ഓ - പി ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ് - എം ആർ പ്രൊഫഷണൽ, ടൈറ്റിൽ - സനൽ പി കെ, ഡിസൈൻ - ജോസഫ് പോൾസൻ.

Advertisment