സൗബിന്റെ 'കള്ളന്‍ ഡിസൂസ'യിലെ ലിറിക്കൽ സോങ് പുറത്തിറങ്ങി...

author-image
nidheesh kumar
New Update

publive-image

Advertisment

സൗബിൻ ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജിത്തു കെ ജയൻ സംവിധാനം നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കള്ളൻ ഡിസൂസ'. ചിത്രത്തിലെ ലിറിക്കൽ സോങ് റിലീസ് ആയി.

ഷഹബാസ് അമന്റെ മനോഹര ശബ്ദത്തിൽ പുറത്തിറങ്ങിയ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് പ്രശാന്ത് കർമ്മയും വരികൾ എഴുതിയിരിക്കുന്നത് ഹരി നാരായണനും ആണ്. റംഷി അഹമ്മദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റംഷി അഹമ്മദ്‌ ആണ് സിനിമ നിർമ്മിക്കുന്നത്.

ചിത്രത്തിൽ സൗബിൻ ഷാഹിറിനെ കൂടാതെ ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ, വിജയ രാഘവൻ, ശ്രീജിത്ത്‌ രവി, സന്തോഷ്‌ കീഴാറ്റൂർ, ഡോ.റോയ് ഡേവിഡ്, പ്രേം കുമാർ, രമേശ്‌ വർമ്മ, വിനോദ് കോവൂർ, കൃഷ്ണ കുമാർ, അപർണ നായർ എന്നിവരും അണിനിരക്കുന്നു.

അരുൺ ചാലിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സജീർ ബാബയാണ്. സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവർ സഹനിർമ്മാതാക്കളാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജയന്ത് മാമ്മൻ, എഡിറ്റർ: റിസാൽ ജൈനി, പ്രൊഡക്ഷൻ കൺട്രോളർ: എൻ എം ബാദുഷ, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Advertisment