ത്രില്ലടിപ്പിച്ച് ‘പദ്മ’ ടീസർ പുറത്തിറങ്ങി...

author-image
nidheesh kumar
New Update

publive-image

Advertisment

അനൂപ്മേനോന്‍ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ചിത്രം ‘പദ്‍മ’യുടെ (Padma) പുതിയ ടീസര്‍ പുറത്തെത്തി. സുരഭി ലക്ഷ്‍മിയാണ് (Surabhi Lakshmi) ചിത്രത്തില്‍ നായികയായി എത്തുന്നത്. അനൂപ് മേനോന്‍ സ്റ്റോറീസ് എന്ന ബാനറിലാണ് നിര്‍മ്മാണം. അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിലെ നായകൻ.

രസകരമായ രീതിയിലാണ് ടീസർ അണിയിച്ചൊരുക്കിയിരിക്കുന്നത്. സൗബിൻ ഷാഹിർ, അജു വർ​ഗീസ് തുടങ്ങി നിരവധി പേർ ടീസർ പങ്കുവച്ചിട്ടുണ്ട്. മഹാദേവന്‍ തമ്പിയാണ് പദ്മയുടെ ഛായാഗ്രാഹകന്‍.

എഡിറ്റിംഗ് സിയാന്‍ ശ്രാകാന്ത്. സംഗീതം നിനോയ് വര്‍ഗാസ്. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ വരുണ്‍ ജി പണിക്കര്‍. മുമ്പ് ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. പിആർഒ: പി.ശിവപ്രസാദ്

Advertisment