'അഭിനയത്തിന്റെ ഭാഗമായി ഞാൻ കൈ ഉയർത്തി, എന്റെ ബെഡ്ഷീറ്റ് അഴിഞ്ഞ് വീണു! എല്ലാവരും ഒരു നിമിഷം നിശബ്ദരായി; ഞാൻ ആദ്യം നോക്കുന്നത് കനകയെയാണ്; കനകയും ഈ രംഗം കണ്ടിരുന്നു'-ഓര്‍മ്മകള്‍ പങ്കുവച്ച് മുകേഷ്
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ഗോഡ്ഫാദര്‍. സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഗോഡ്ഫാദര്‍ തിയറ്ററുകളില്‍ വമ്പന്‍ ഹിറ്റായിരുന്നു. ഇതിലെ ഓരോ രംഗങ്ങളും ചലച്ചിത്രപ്രേമികള്‍ക്ക് കാണാപ്പാഠമാണ്. ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും തമ്മിലുള്ള വർഷങ്ങൾ നീണ്ട പകയുടെ കഥ പറഞ്ഞ ചിത്രത്തിൽ മുകേഷ്, ജഗദീഷ്, ഇന്നസെന്റ്, സിദ്ദിഖ്, കനക, ജനാർദ്ദനൻ, ശങ്കരാടി തുടങ്ങി വലിയൊരു താരനിര തന്നെ ഭാഗമായിരുന്നു.
ഇപ്പോഴിതാ ഗോഡ് ഫാദർ സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച രസകരമായ നിമിഷം വെളിപ്പെടുത്തുകയാണ് മുകേഷ്. ചിത്രീകരണത്തിനിടെ കനകയുടെ മുന്നിൽ നഗ്നനായി നിൽക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചാണ് മുകേഷ് തുറന്നുപറഞ്ഞത്. തന്റെ യൂട്യൂബ് ചാനലായ മുകേഷ് സ്പീക്സിലൂടെയാണ് താരം ഗോഡ്ഫാദർ ചിത്രീകരണത്തിനിടയിൽ നടി കനകയുടെ മുന്നിൽ വച്ച് താൻ ഉടുത്തിരുന്ന മുണ്ടു അഴിഞ്ഞ കഥ പറഞ്ഞത്.
മുകേഷിന്റെ വാക്കുകൾ :
കനക ബോയ്സ് ഹോസ്റ്റലിലേക്ക് രാമഭദ്രനെ കാണാനെത്തുന്ന രംഗങ്ങളുടെ ചിത്രീകരണം നടക്കുന്ന ദിവസം. ജഗദീഷിന്റെ മായിൻകുട്ടി എണ്ണ തേച്ച് തൊണ്ട് ഇരിക്കുന്നു. എന്റെ രാമഭദ്രന്റെ കഥാപാത്രം കട്ടിലിൽ കിടന്ന് ഉറങ്ങുകയാണ്. പെട്ടന്ന് മാലു വരുന്നുവെന്ന് അറിഞ്ഞ് ചാടി എണീറ്റ രാമഭദ്രൻ ഉടുക്കാൻ മുണ്ട് തിരയുമ്പോൾ കാണുന്നില്ല. അതുകൊണ്ട് ബഡ്ഷീറ്റാണ് ഉടുക്കുന്നത്. മാലു വന്നപ്പോൾ അവളെ കാണാൻ ചെല്ലുന്നതും അതേ ബെഡ്ഷീറ്റ് ഉടുത്താണ്.
പെട്ടന്ന് അഭിനയത്തിന്റെ ഭാഗമായി ഞാൻ കൈ ഉയർത്തിയപ്പോൾ എന്റെ ബെഡ്ഷീറ്റ് അഴിഞ്ഞ് വീണു. ഞാനും സെറ്റിലെ മറ്റ് അംഗങ്ങളും എല്ലാം ഒരു നിമിഷം നിശബ്ദരായി. ഞാൻ ആദ്യം നോക്കുന്നത് കനകയെയാണ്. കനകയും ഈ രംഗം കണ്ടിരുന്നു. പക്ഷേ അവർ കണ്ടില്ലെന്ന് നടിച്ച് നിന്നു. പെട്ടെന്ന് ഞാൻ മുണ്ടു എടുത്തുടുത്തു, എന്നിട്ടു ആ കണ്ടിന്യൂ എന്ന് പറഞ്ഞു. ശേഷം പിന്നീട് ഒരു ദിവസമാണ് ആ സീനിന്റെ ബാക്കി ഭാഗങ്ങൾ ചിത്രീകരിച്ചത്.