18 വര്‍ഷത്തെ ദാമ്പത്യത്തിന് വിരാമം! ധനുഷും ഐശ്വര്യയും വേര്‍പിരിയുന്നു; സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ത്ഥന

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ചെന്നൈ: തമിഴ് താരദമ്പതികളായ ഐശ്യര്യ രജനീകാന്തും ധനുഷും ബന്ധം വേർപ്പെടുത്തുന്നു. സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്‍താവനകളിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. നീണ്ട 18 വര്‍ഷം, വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും യാത്രയായിരുന്നു ഇതെന്നും ഇപ്പോള്‍ തങ്ങള്‍ ഇരുവരുടെയും വഴികള്‍ പിരിയുന്ന സമയമാണെന്നും കുറിപ്പില്‍ പറയുന്നു.

തങ്ങളുടെ തീരുമാനത്തെ മാനിക്കണമെന്നും തങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറരുതെന്നുമുള്ള അഭ്യർത്ഥനയോടെയാണ് ഇരുവരുടേയും കുറിപ്പുകൾ അവസാനിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർതാരമായ രജനീകാന്തിന്റെ മകളായ ഐശ്വര്യയും നടൻ ധനുഷുമായുള്ള വിവാഹം 2004ലാണ് നടന്നത്. നവംബര്‍ 18നായിരുന്നു ഇരുവരുടെയും വിവാഹം. യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആണ്‍മക്കളുണ്ട്.

Advertisment