New Update
Advertisment
നടന് ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി. മാവേലിക്കര സബ് രജിസ്റ്റര്‍ ഓഫീസില്‍ വച്ചായിരുന്നു വിവാഹം. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ വില്ലൻ വേഷത്തിലൂടെയാണ് ഹരീഷ് ശ്രദ്ധേയനായത്.
മുംബൈ പൊലീസ്, മായാനദി എന്നീ സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്കും പരിചിതനാണ് ഹരീഷ്. മമ്മൂട്ടി നായകനായ ഭീഷ്മ പര്‍വമാണ് ഹരീഷ് ഉത്തമന്റെ ഏറ്റവും പുതിയ ചിത്രം. നോര്‍ത്ത് 24 കാതം, ലുക്ക ചുപ്പി, കസബ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ചിന്നു കുരുവിള.