/sathyam/media/post_attachments/pcHT5VteMT8QZcFElbiN.jpg)
ഹൈദരാബാദ്: വാര്‍ത്താസമ്മേളനത്തിനിടെ നടിക്കെതിരെ മോശം ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനും വിതരണക്കാരനുമായ സുരേഷ് കോനെടി വിവാദത്തില്‍. നടി നേഹ ഷെട്ടിയോടാണ് സുരേഷ് കോനടി അപമാനിക്കുന്ന തരത്തില്‍ ചോദ്യം ചോദിച്ചത്.
ട്രെയ്‌ലറില്‍ നായകന്‍ നായികയോട് ശരീരത്തില്‍ എത്ര കാക്കപ്പുള്ളികള്‍ ഉണ്ടെന്ന് ചോദിക്കുന്നുണ്ട്. പതിനാറെന്ന് നായിക ഉത്തരം നല്‍കുന്നു. ട്രെയ്‌ലര്‍ പുറത്തുവിട്ടതിന് ശേഷം ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും മാധ്യമങ്ങളോട് സംവദിക്കുന്നതിനിടെയാണ് സുരേഷിന്റെ പരാമര്‍ശം.
നായകനായി അഭിനയിക്കുന്ന സിദ്ദുവിനോട് യഥാര്‍ഥത്തില്‍ നേഹയുടെ ശരീരത്തിലെ കാക്കപുള്ളികള്‍ എണ്ണി തിട്ടപ്പെടുത്തിയോ എാന്നാണ് സുരേഷ് ചോദിച്ചത്. സുരേഷിന്റെ ചോദ്യത്തില്‍ എല്ലാവരും സ്തബ്ധരായി. നടന്‍ സിദ്ദു പ്രതികരിച്ചില്ല.
ഈ രംഗങ്ങള്‍ നേഹ ഷെട്ടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെയാണ് ശ്രദ്ധനേടുന്നത്. സുരേഷിനെ നേഹ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകനെതിരെ ട്വിറ്ററില്‍ നിരവധി പേര്‍ രംഗത്തെത്തി.