വ്യത്യസ്ഥമായ കഥയുമായി എത്തുന്ന "അയാം എ ഫാദർ" ചിത്രീകരണം പൂർത്തിയായി

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

'തൊണ്ടി മുതലും ദൃക്‌സാക്ഷിയും' എന്ന സിനിമയിലൂടെ പ്രശസ്തനായ വി.മധുസൂദനൻ, വായകോടൻ മൂവി സ്റ്റുഡിയോയുടെ ബാനറിൽ പ്ലാൻ 3 സ്റ്റുഡിയോസുമായി സഹകരിച്ച് നിർമ്മിക്കുന്ന "Iam A Father"(അയാം എ ഫാദർ) എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.

കാസർകോടും സമീപ പ്രദേശങ്ങളിലുമായി ചിത്രീകരിച്ച ചിത്രത്തിന്റെ രചന, സംവിധാനം, ഛായഗ്രഹണം രാജു ചന്ദ്രയാണ് നിർവ്വഹിക്കുന്നത്. ആട് 2, ഓപ്പറേഷൻ ജാവ തുടങ്ങിയ ചിത്രങ്ങളിലൂടെ രംഗത്തു വന്ന സാമി, ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയിൽ നിമിഷയുടെ അമ്മയായി വന്ന അനുപമ, തീവണ്ടിയിൽ ടോവിനോയുടെ കുട്ടികാലം ചെയ്ത മാഹിൻ, പുതുമുഖം അക്ഷര രാജ് തുടങ്ങിയവർ ഈ ചിത്രത്തിൽ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയുന്നു.

13വയസ്സുകാരൻ അച്ഛനായി എന്ന പത്രവാർത്തയിൽ നിന്നാണ് സിനിമയുടെ കഥ ഉരുതിരിഞ്ഞത്. അത് തന്നെയായിരിക്കും സിനിമയുടെ ഇതിവൃത്തവും. എഡിറ്റർ: താഹിർ ഹംസ, സംഗീതം: ശ്രുതിൻ, പ്രൊഡക്ഷൻ കൺട്രോളർ: നിസാർ മുഹമ്മദ്‌, കോസ്റ്റ്യും: വസന്തൻ, മേക്കപ്പ്: പിയൂഷ്‌ പുരുഷു, ആർട്ട്‌: വിനോദ്കുമാർ പയ്യന്നൂർ, അസോ.ഡയറക്ടർ: ബിനു ബാലൻ ,പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: അമർ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Advertisment