'എന്റെ മഴ' ഏപ്രിൽ 8ന് തീയേറ്റർ റിലീസിനൊരുങ്ങി

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

അൻമയ് ക്രീയേഷൻസിന്റെ ബാനറിൽ നവാഗതനായ സുനിൽ സുബ്രഹ്മണ്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എന്റെ മഴ'. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രം ഏപ്രിൽ 8ന് തീയേറ്റർ റിലീസിനൊരുങ്ങി.

നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രമെന്ന പ്രത്യേകത കൂടി 'എന്റെ മഴ' ക്കുണ്ട്. അനിൽകുമാർ ആണ് ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നത്. പത്മശ്രീ കൈതപ്രം, വയലാർ ശരത് ചന്ദ്രവർമ്മ, രാജു രാഘവ്, കെ.ജയകുമാർ, പവിത്രൻ, ഉദയശങ്കർ, എന്നിവരുടെ വരികൾക്ക് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ശരത്ത്, റിജോഷ് എന്നിവർ ചേർന്നാണ്.

രജീഷ് രാമൻ ക്യാമറ കൈകാര്യം ചെയുന്ന ചിത്രത്തിൻെറ എഡിറ്റർ: ജിതിൻ ഡി കെ ആണ്.
മനോജ്‌ കെ ജയനെ കൂടാതെ നരേൻ, നെടുമുടി വേണു, മാസ്റ്റർ അൻമയ്, ശ്രീജിത്ത്‌ രവി, ജയൻ ചേർത്തല, സോനു ഗൗഡ, പ്രവീണ, ശോഭ മോഹൻ, യാമി സോന, മാസ്റ്റർ ആദിഷ് എന്നിവരും വേഷമിടുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മഞ്ജു അനിൽ, ചീഫ് അസോസിയേറ്റ് ഡയറക്റ്റേഴ്സ്: സുധീഷ് രാമചന്ദ്രൻ, ദീപക് നാരായൺ, ആർട്ട്‌: സുശാന്ത് നെല്ലുവായി, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്ട്യും: ബുസി ബേബി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഗിരീഷ് കരുവന്തല, ഫിനാൻസ കൺഡ്രോളർ: ഗോപിനാഥ് രാമൻ, ക്രീയേറ്റീവ് സപ്പോർട്ട്: ബ്രൂസ് ലിയോ ജോക്കിൻ, അസോസിയേറ്റ് ഡയറക്ടർ: പ്രവീൺ നാരായൺ, സൗണ്ട് മിക്സിങ്: കരുൺ പ്രസാദ്, ഡി ഐ: ശ്രീകുമാർ നായർ, വി എഫ് എക്സ് : രൻതീഷ്, പരീക്ഷിത്, സ്റ്റിൽസ്: അജി കോളോണിയ, ഡിസൈൻ: നിതീഷ് വി എം, ഷൈൻ ചന്ദ്രൻ, പി.ആർ.ഒ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Advertisment