സിനിമയെ വെല്ലുന്ന പരസ്യവുമായി ദുൽഖർ സൽമാൻ

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

യുവാക്കളുടെ പ്രിയങ്കരനായ സൂപ്പർ താരം ദുൽഖർ സൽമാൻ ഇതാ പുതിയ ഒരു പരസ്യത്തിലൂടെ ജനങ്ങൾക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറിന് സാമൂഹ്യ മാധ്യമങ്ങളിൽ വൻ താരംഗമാണ് സൃഷ്ടിക്കാനായത്. വിഎഫ്എക്സിന് അങ്ങേയറ്റം പ്രാധാന്യം നൽകികൊണ്ട് ഒരുക്കിയിരിക്കുന്ന ഏതാനും സെക്കൻ്റുകൾ മാത്രമുള്ള ഒരു ഹൈ ടെക് ടീസർ വീഡിയോയുമായിട്ടായിരുന്നു ദുൽഖർ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ആയത്.

ഇപ്പോഴിതാ അതിന്റെ പിന്നോടിയായി വൻ ബഡ്ജറ്റിലുള്ള പരസ്യം എത്തിയിരിക്കുന്നു. ഡിജിറ്റൽ യുഗം വരാൻ പോകുന്നതും മറ്റും വിഎഫ്എക്‌സിന്റെ സഹായത്തോടെ ഹോളിവുഡ് സിനിമകളുടെ മേക്കിങ് രീതികളോട് കിടപിടിച്ചാണ് ഈ പരസ്യം നിർമ്മിച്ചിരിക്കുന്നത്.

പ്രമുഖ ഇലട്രോണിക്സ്സ്റ്റോറായ ഓക്സിജന് വേണ്ടിയാണ് ഇത്രയും മനോഹരമായ പരസ്യം ദുൽഖർ ചെയ്തിരിക്കുന്നത്. അപ്പുണ്ണി നായർ ആണ് ഈ ഗംഭീര പരസ്യത്തിന് പിന്നിൽ.

വിഡിയോ കാണാന്‍: https://fb.watch/bZuq1g0U3d/

Advertisment