'ട്രോജൻ': വേറിട്ട ഭാവത്തിൽ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

സിൽവർ ബ്ലൈസ് മൂവി ഹൗസിൻ്റെ ബാനറിൽ ഡോ. പി.സി.എ ഹമീദും, ഷീജോ കുര്യനും ചേർന്ന് നിർമ്മിച്ച്, ഡോ.ജിസ് തോമസ് കഥയും, തിരക്കഥയും, സംഭാഷണവും സംവിധാനവും നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ട്രോജൻ'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

ശബരീഷ് വർമ്മ, ഷീലു എബ്രഹാം, ദേവൻ, കൃഷ്ണ ശങ്കർ എന്നിവരുടെ കഥാപാത്രങ്ങളെ സൂചിപ്പിക്കും വിധമുള്ള ഫോട്ടോകൾ അടങ്ങിയതാണ് ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ. ശബരീഷ് വർമ്മ ഒഴികെ എല്ലാവരിലും ഒരു പരിഭ്രാന്തി നിറഞ്ഞ ഭാവമാണ് ഉള്ളത്. എന്തായാലും കഥ വേറിട്ടൊരു അനുഭവമായിരിക്കും പ്രേക്ഷകർക്ക് നൽകാൻ പോകുന്നതെന്ന് ഊഹിക്കാനാവും.

ചിത്രത്തിൽ ജൂഡ് ആന്റണി, മനോജ്‌ ഗിന്നസ്, നോബി, ബാലാജി ശർമ്മ,രശ്മി ബോബൻ,മഞ്ജു കോട്ടയം,ലിഷോയ്, ചിത്ര പ്രസാദ്, രാജേഷ് പനവള്ളി,ആതിര മാധവ്, മുകുന്ദൻ മേനോൻ, കെ ടി എസ് പടന്നയിൽ, ഉല്ലാസ് പന്തളം, ജെയിംസ് പാറക്കൻ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നതും ക്രീയേറ്റീവ് ഡയറക്ടറും മഹേഷ്‌ മാധവ് ആണ്. ശബരീഷ് വർമ്മയുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നതും ഗാനങ്ങൾ ആലപിച്ചിരിക്കുന്നതും സെജോ ജോൺ ആണ്. ചിത്രത്തിലെ ഗാനങ്ങൾ പുറത്തിറക്കുന്നത് മനോരമ മ്യൂസിക്ക് വഴിയാണ്. കേരളത്തിൽ സിനിമ റിലീസിനെത്തിക്കുന്നത് ഹൈ ഹോപ്സ് ഫിലിം ഫാക്ടറിയും, ആശിഷ് ഫിലിം കമ്പനിയും ചേർന്ന് കൊണ്ടാണ്. ചിത്രം മെയ്‌ 20 ന് തീയേറ്ററുകളിൽ എത്തും.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: കൃഷ്ണൻ നമ്പൂതിരി, ജോസഫ് തോമസ് പെരുനിലത്ത്, ലിറ്റിഷ് ടി തോമസ്, കളറിസ്റ്റ്: ശ്രീകുമാർ നായർ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, എഡിറ്റിംഗ്: അഖിൽ, വസ്ത്രാലങ്കാരം: അരുൺ മനോഹർ, ഡിഐ: സിനിമ സലൂൺ, സ്റ്റുഡിയോ: വാക്മാൻ സ്റ്റുഡിയോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രവീൺ ചന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ: മഹേഷ്‌ കൃഷ്ണ, കല സംവിധാനം: സുഭാഷ് കരുൺ,മാർക്കറ്റിംഗ് : താസ ഡ്രീം ക്രീയേഷൻസ്, പോസ്റ്റർ : ഹൈ ഹോപ്സ് ഡിസൈൻസ്,പിആർഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Advertisment