മലയാളത്തിലെ ആദ്യത്തെ ഡാർക്ക്‌ വെബ് ത്രില്ലർ 'അറ്റ്'; ചിത്രീകരണം പൂർത്തിയായി

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കൊച്ചു റാണി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോൺമാക്സ് കഥയും സംവിധാനവും നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'അറ്റ്' ന്റെ ചിത്രീകരണം പൂർത്തിയായി. ആലുവ, ചോറ്റാനിക്കര എന്നിവിടങ്ങളിലായി ആണ് ചിത്രത്തിന്റെ മുഴുവൻ ഭാഗങ്ങളും ചിത്രീകരിച്ചത്.

മലയാളത്തിൽ ആദ്യമായാണ് ഡാർക്ക്‌ വെബ് വിഭാഗത്തിൽ ഒരു സിനിമ ഒരുങ്ങുന്നത് എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന്. 'അറ്റ്' ന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് രവി ചന്ദ്രൻ ആണ്. സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ഇഷാൻ ദേവും എഡിറ്റിംഗ് ഷമീർ മുഹമ്മദും ആണ്.

publive-image

പ്രൊജക്റ്റ്‌ ഡിസൈൻ: ബാദുഷ എൻ എം, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, ആർട്ട്‌: അരുൺ മോഹനൻ, മേക്കപ്പ്: രഞ്ജിത് അമ്പാടി, കോസ്ട്യും: റോസ് രെജിസ്, ആക്ഷൻ: കനൽക്കണ്ണൻ, ചീഫ് അസോസിയേറ്റ്: റെജിലേഷ്, ക്രീയേറ്റീവ് ഡയറക്ഷൻ: രെജിസ് ആന്റണി, അസോസിയേറ്റ് ഡയറക്ടർ: പ്രകാശ് ആർ നായർ, പി.ആർ.ഒ: പി ശിവപ്രസാദ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്‌, പബ്ലിസിറ്റി ഡിസൈൻ: മാമിജോ. എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ

Advertisment