'ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്'! 'ആദരാഞ്ജലി പോസ്റ്റുകളെക്കുറിച്ച് പറഞ്ഞപ്പോള്‍ ശ്രീനിയേട്ടന്‍ ചിരിച്ചു'; നിര്‍മ്മാതാവ് പറയുന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

ശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന പ്രമുഖര്‍ മരിച്ചുവെന്ന തരത്തില്‍ നിരവധി തവണ വ്യാജവാര്‍ത്തകള്‍ പ്രചരിക്കാറുണ്ട്. നടന്‍ ശ്രീനിവാസനാണ് ഇത്തരം പ്രചരണങ്ങളുടെ ഒടുവിലത്തെ ഇര. തനിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റുകളുടെ കാര്യം പറഞ്ഞപ്പോള്‍ ശ്രീനിവാസന്‍ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞതായി നിര്‍മാതാവും തിരക്കഥാകൃത്തുമായ മനോജ് രാംസിങ് പറഞ്ഞു.

മനോജ് രാംസിങിന്റെ ഫേസ്ബുക്ക് പോസ്റ്റ്...

""ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്... കൂടുതലായി പോയാൽ കുറച്ചു മനോജിന് തന്നേക്കാം" മിനിറ്റുകൾക്ക് മുൻപ് ഐസിയുവിൽ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണിൽ സംസാരിച്ചപ്പോൾ, ശ്രീനിയേട്ടന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോൾ ഉള്ള ശ്രീനിയേട്ടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് മുകളിൽ പറഞ്ഞത്. ആ മറുപടി കൊണ്ടു തന്നെ ഞാനായി ഈ പോസ്റ്റിൽ ഒന്നും കൂട്ടിച്ചേർക്കുന്നില്ല''

Advertisment