അനൂപ് മേനോൻ-സുരഭി ലക്ഷ്മി ചിത്രം 'പത്മ'യിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

സുരഭി ലക്ഷ്മി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ‘പത്മ’യിലെ രണ്ടാം ഗാനം പുറത്തിറങ്ങി. വിജയ് യേശുദാസ് ആലപിക്കുന്ന 'കനൽകാറ്റിൽ' എന്ന വീഡിയോ ഗാനമാണ് യൂട്യൂബിലൂടെ പുറത്തിറങ്ങിയിരിക്കുന്നത്.

നിനോയ് വര്‍ഗീസ് സംഗീതം ഒരുക്കിയ ഗാനത്തിന് അനൂപ് മേനോന്‍ ആണ് വരികൾ എഴുതിയത്. അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോൻ തന്നെ നിർമിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍ തന്നെയാണ് നായകന്‍. ശങ്കര്‍ രാമകൃഷ്ണന്‍, ശ്രുതി രജനികാന്ത് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇരുപതോളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറുകളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടി ശ്രുതി രജനികാന്തിന്റെ ടിക് ടോക് ഡാന്‍സ് ഉള്‍പ്പെടുത്തിയ ടീസർ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നതും അനൂപ് മേനോന്‍ തന്നെയാണ്. മഹാദേവന്‍ തമ്പി ഛായാഗ്രഹണവും സിയാൻ ചിത്രസംയോജനവും നിർവഹിക്കുന്നു. പ്രോജക്ട് ഡിസൈനർ: ബാദുഷ, കല: ദുന്‍ദു രഞ്ജീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര: അനില്‍ ജി, ഡിസൈൻ: ആന്റണി സ്റ്റീഫന്‍, പി.ആർ.ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

Advertisment