പാൻ ഇന്ത്യൻ ബഹുഭാഷ ഹൊറർ ചിത്രം 'അന്ത്' സിനിമയുടെ സെക്കൻഡ് ലുക്ക് പുറത്തിറങ്ങി

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

രാജേഷ് കുമാർ സംവിധാനം ചെയ്ത് ആർ. ബി. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിശാഖ് വിശ്വനാഥനോടൊപ്പം നിർമാണവും വഹിക്കുന്ന ബഹുഭാഷ ഹൊറർ ചിത്രത്തിൻ്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

'അന്ത്' എന്ന പേരിൽ ഹിന്ദിയിലും 'സങ്ക്' എന്ന പേരിൽ തമിഴിലുമടക്കം നിരവധി ഭാഷകളിലായി പുറത്തിറങ്ങുന്ന ഈ പാൻ ഇന്ത്യൻ ഹൊറർ ചിത്രം ഒടിടി റിലീസായിട്ടാണ് ഒരുങ്ങുന്നത്.

രാജേഷ് കുമാർ, സോന മാനസി, രാജ് കുമാർ, പൂജ മോറിയ, വിശാഖ് വിശ്വനാഥൻ, റസിയ, ബിനു വർഗീസ്, ടീന സുനിൽ, അമീർ, ജിനു മെറി പോൾ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

രൂപേഷ് കുമാർ തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് നിർമാതാവ് അരുൺ കുമാർ ഗുപ്തയാണ്. പവൻ സിംഗ് റാതോട്, പ്രബിൽ നായർ എന്നിവർ ചേർന്ന് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.

അൻവർ അലി സംഗീതവും റിജോഷ് റീ റെക്കോർഡിംഗും നിർവഹിച്ചിരിക്കുന്നു. മുന്ന ആസിയ, അൻവർ അലി എന്നിവരാണ് ഗാനങ്ങൾകായി രചന നിർവഹിച്ചിരിക്കുന്നത്. എസ് വി പ്രൊഡക്ഷൻസ് ആണ് പ്രോജക്ട് ഡിസൈൻ ചെയ്തിരിക്കുന്നത്.

എഡിറ്റർ: അനന്തു എസ്. വി, ഡി ഐ: സാജിദ് അഹ്മദ്, വി എഫ് എക്സ്: സതീഷ്, എസ്. എഫ് എക്സ്: വിഘ്നേശ് ബോസ്, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് കുമാർ തന്തി, മേക്കപ്പ് & കോസ്റ്റ്യൂംസ്: മിതിലേഷ് ശർമ, ആർട്ട് ഡയറക്ടർ: രാകേഷ് ശർമ, കൊറിയോഗ്രാഫർ: സുമൻ ശർമ, സംഘടനം: അഷ്റഫ് ഗുരുക്കൾ, പോസ്റ്റർ ഡിസൈൻ: സഹീർ റഹ്മാൻ, സ്റ്റിൽസ്: പ്രബിൽ നായർ, പി ആർ ഓ: പി ശിവപ്രസാദ് എന്നിവരാണ് ചിത്രത്തിൻ്റെ മറ്റ് അണിയറപ്രവർത്തകർ.

Advertisment