നിയോ - നോയർ ത്രില്ലറുമായി സണ്ണി വെയ്നും ധ്യാനും; 'ത്രയം' പ്രദർശനത്തിനൊരുങ്ങുന്നു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്ത 'ത്രയം' പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നു. മലയാളത്തിൽ നിയോ- നോയർ ജോണറിൽ വരുന്ന ചിത്രം നിർമ്മിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ്.

'ഗോഡ്സ് ഓൺ കൺട്രി 'എന്ന ചിത്രത്തിനു ശേഷം അരുൺ കെ ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രം പൂർണമായും രാത്രിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു കൂട്ടം ആളുകളുടെ ഒറ്റ ദിവസം നടക്കുന്ന കഥയാണ് ത്രയം പറയുന്നത്. ചിത്രം ജൂൺ രണ്ടാം വാരത്തോടെ റിലീസിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

ചിത്രത്തിൽ ധ്യാന്‍ ശ്രീനിവാസന്‍, സണ്ണി വെയ്ന്‍, അജു വര്‍ഗീസ്, ഡെയ്ന്‍ ഡെവിസ്, നിരഞ്ജന്‍ മണിയന്‍പ്പിള്ളരാജു, രാഹുല്‍ മാധവ്, ചന്ദുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്‍, ഷാലു റഹീം, ഗോപി കൃഷ്ണ കെ. വര്‍മ (തിരികെ ഫെയിം), പ്രീതി, ശ്രീജിത്ത് രവി,സുരഭി സന്തോഷ്, അനാര്‍ക്കലി മരയ്ക്കാര്‍, നിരഞ്ജന അനൂര്, ഡയാന ഹമീദ്, സരയൂ മോഹൻ, വിവേക് അനിരുദ്ധ്, ഷാമില്‍ കെ.എസ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിർവ്വഹിക്കുന്നു. സംഗീതം-അരുൺ മുരളിധരൻ, എഡിറ്റർ-രതീഷ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരുർ, കല-സൂരജ് കുറവിലങ്ങാട്, വസ്ത്രാലങ്കാരം-സുനിൽ ജോർജ്ജ്,ബുസി ബേബി ജോൺ, മേക്കപ്പ്-പ്രദീപ്ഗോപാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷിബു രവീന്ദ്രൻ, അസിസ്റ്റന്റ്ഡയറക്ടർ-വിവേക്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-സഫി ആയൂർ, സ്റ്റിൽസ്-നവീൻ മുരളി, പരസ്യക്കല-ആന്റെണി സ്റ്റീഫൻ, വാർത്ത പ്രചരണം- പി.ശിവപ്രസാദ്

Advertisment