സംവിധായകരായി വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും; 'വെടികെട്ട് ' ചിത്രീകരണം ആരംഭിച്ചു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളും തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് "വെടിക്കെട്ട്". ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിൻ്റെ പൂജയും ചിത്രീകരണവും കൊച്ചിയിൽ ആരംഭിച്ചു.

publive-image

മലയാള സിനിമ ബോക്സ് ഓഫീസിൽ വമ്പൻ വിജയങ്ങളായി മാറിയ അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

publive-image

14 ഇലവൺ സിനിമാസിൻ്റെ ബാനറിൽ റോഷിത്ത് ലാൽ ആണ് ചിത്രത്തിൻ്റെ സഹനിർമ്മാതാവ്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും തന്നെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഇരുന്നൂറോളം പുതുമുഖ താരങ്ങൾ ആണ് അഭിനയിക്കുന്നത്. പുതുമുഖങ്ങളായ ഐശ്യര്യ അനിൽകുമാർ, ശ്രദ്ധ ജോസഫ് എന്നിവരാണ് വെടിക്കെട്ടിലെ നായികമാർ.

publive-image

രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ജോൺകുട്ടിയാണ് ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത്. ബിബിൻ ജോർജ്, ഷിബു പുലർകാഴ്ച, വിപിൻ ജെഫ്രിൻ, ജിതിൻ ദേവസി, അൻസാജ് ഗോപി എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലർകാഴ്ച, അർജുൻ വി അക്ഷയ എന്നിവർ ചേർന്നാണ്.

പശ്ചാത്തല സംഗീതം- ജേയ്ക്സ് ബിജോയ്, ലൈൻ പ്രൊഡ്യൂസർ- പ്രിജിൻ ജെ.പി, പ്രൊസക്ഷൻ കൺട്രോളർ- സുധർമ്മൻ വള്ളിക്കുന്ന്, കലാസംവിധാനം- സജീഷ് താമരശ്ശേരി, മേക്കപ്പ്-കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, കോസ്റ്റ്യൂം- ഇർഷാദ് ചെറുകുന്ന്, ചീഫ് അസോ. ഡയറക്ടർ- രാജേഷ് ആർ കൃഷ്ണൻ, ആക്ഷൻ- സുപ്രീം സുന്ദർ, മാഫിയ ശശി, സൗണ്ട് ഡിസൈൻ- എ.ബി ജുബിൻ, ഫിനാൻസ് കൺട്രോളർ- ഷിജോ ഡൊമിനിക്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്- സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മനേജേർ- ഹിരൻ, നിതിൻ ഫ്രഡ്ഡി, നൃത്ത സംവിധാനം- ദിനേശ് മാസ്റ്റർ, അസോ. ഡയറക്ടർ- സുജയ് എസ് കുമാർ, ഗ്രാഫിക്സ്: നിധിൻ റാം, ഡിസൈൻ: ടെൻപോയിൻ്റ്, സ്റ്റിൽസ്- അജി മസ്ക്കറ്റ്, പി.ആർ.ഒ- പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Advertisment