27
Friday May 2022
മലയാള സിനിമ

നിരഞ്ജ് നായകനാകുന്ന ‘വിവാഹ ആവാഹനം’; ഫസ്റ്റ് ലുക്ക് പുറത്തിറക്കി ആസിഫും ഉണ്ണി മുകുന്ദനും

പി. ശിവപ്രസാദ്
Friday, May 13, 2022

നിരഞ്ജ് മണിയൻപിള്ളയെ നായകനാക്കി സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “വിവാഹ ആവാഹനം”. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജനപ്രിയ താരങ്ങായ ആസിഫ് അലി, ഉണ്ണി മുകുന്ദൻ, പ്രയാഗ മാർട്ടിൻ, നൈല ഉഷ, ജോണി ആൻ്റണി, ദിലീഷ് പോത്തൻ, മിഥുൻ രമേഷ്, സംവിധായരായ അരുൺ ഗോപി, ജൂഡ് ൻ്റണി ജോസഫ്, ടിനു പാപ്പച്ചൻ എന്നിവർ ചേർന്ന് പുറത്തിറക്കി.

ചാന്ദ് സ്റ്റുഡിയോ, കാർമിക് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ മിഥുൻ ആർ ചന്ദ്, സാജൻ ആലുംമൂട്ടിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. യാഥാർത്യ സംഭവങ്ങളുടെ ഉൾകൊള്ളിച്ച് ഒരുക്കിയ ചിത്രത്തിൽ പുതുമുഖ താരം നിതാരയാണ് നായികയാവുന്നത്.

ഒരു സാമൂഹിക ആക്ഷേപഹാസ്യ ചിത്രമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, സുധി കോപ്പാ, സാബുമോൻ, സന്തോഷ് കീഴാറ്റൂർ, രാജീവ് പിള്ള, ബാലാജി ശർമ, ഷിൻസ് ഷാൻ, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

സോണി സി.വി, പ്രമോദ് ഗോപകുമാർ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിനുശേഷം സാജൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംവിധായകനോടൊപ്പം സംഗീത് സേനനും ചേർന്ന് സംഭാഷണങ്ങൾ ഒരുക്കിയ ചിത്രത്തിൻ്റെ കഥ, തിരക്കഥ ഒരുക്കിയത് നിതാര ആണ്. വിഷ്ണു പ്രഭാകർ ആണ് ഛായാഗ്രഹണം. ചിത്രം ജൂൺ മാസത്തിൽ പ്രദർശനത്തിന് എത്തും.

എഡിറ്റർ- അഖിൽ എ.ആർ, സംഗീതം- രാഹുൽ ആർ ഗോവിന്ദ, പശ്ചാത്തല സംഗീതം- വിനു തോമസ്, ഗാനരചന- സാം മാത്യു, പ്രജീഷ്, ആർട്ട്- ഹംസ വള്ളിത്തോട്, കോസ്റ്റ്യൂം- ആര്യ ജയകുമാർ, മേക്കപ്പ്- റോണക്സ് സേവ്യർ, രതീഷ് കൃഷ്ണൻ, സൗണ്ട് ഡിസൈൻ- എം.ആർ രാജകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- അഭിലാഷ് അർജുനൻ, ഫിനാൻസ് കൺട്രോളർ- ഫ്രാങ്കോ ഡേവിസ് മഞ്ഞില, പ്രൊജക്ട് ഡിസൈനർ- ജിനു വി നാഥ്, കൊറിയോഗ്രാഫി- അരുൺ നന്ദകുമാർ, ഡിസൈൻ- ശ്യാം സുന്ദർ, സ്റ്റിൽസ്- വിഷ്ണു രവി, വിഷ്ണു കെ വിജയൻ, പി.ആർ.ഒ- പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

More News

തിരുവനന്തപുരം: മെയ് മാസത്തിലെ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം തുടങ്ങിയെന്ന് ധനമന്ത്രി . പെൻഷൻ നൽകാൻ 754.256 കോടി രൂപ അനുവദിച്ചു. 49.41 ലക്ഷം പേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷനും 6.67 ലക്ഷം പേർക്ക് ക്ഷേമനിധി ബോർഡ് പെൻഷനും ലഭിക്കും. ആകെ 56.08 ലക്ഷം പേർക്ക് 858.87 കോടി രൂപയാണ് വിതരണം ചെയ്യുക.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം അവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയെ സമീപിക്കും. തെളിവുകൾ ശേഖരിക്കാൻ കൂടുതൽ സമയം ആവശ്യമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും. ഹൈക്കോടതിയിലാണ് ക്രൈംബ്രാഞ്ച് ഹർജി നൽകുക. അതേസമയം, കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കഴിഞ്ഞ ദിവസം സർക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു.

തിരുവനന്തപുരം: മെയ് മാസത്തിലെ സാമൂഹ്യസുരക്ഷാ പെൻഷൻ നൽകാൻ 754.256 കോടി രൂപ അനുവദിച്ചു. ക്ഷേമനിധി ബോർഡ് പെൻഷൻ പെൻഷൻ നൽകാൻ അനുവദിച്ചത് 104.61 കോടി രൂപ. 49.41 ലക്ഷം പേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷനും 6.67 ലക്ഷം പേർക്ക് ക്ഷേമനിധി ബോർഡ് പെൻഷനും ലഭിക്കും. ആകെ 56.08 ലക്ഷം പേർക്ക് 858.87 കോടി രൂപയാണ് വിതരണം ചെയ്യുക. പെൻഷൻ വിതരണം തുടങ്ങിയെന്ന് ധനമന്ത്രി.

തിരുവനന്തപുരം; സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. പത്തനംതിട്ട മുതൽ തൃശൂർ വരെയും മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിലുമാണ് മുന്നറിയിപ്പ്. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. കേരളലക്ഷ്വദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തി. കാലവർഷത്തിന് മുന്നോടിയായുള്ള പടിഞ്ഞാറൻ കാറുകളാണ് മഴയ്ക്ക് കാരണം. അതേസമയം അറബിക്കടലിലെയും ബംഗാൾ ഉൾകടലിലെയും കൂടുതൽ ഭാഗങ്ങളിലേക്ക് കാലവർഷം വ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ ഇന്ന് കാലാവര്ഷമെത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇനിയും വൈകാനാണ് സാധ്യത.

ഡൽഹി: ഹിന്ദി എഴുത്തുകാരി ഗീതാജ്ഞലി ശ്രീയ്ക്ക് ബുക്കർ പുരസ്കാരം. ഗീതാജ്ഞലിയുടെ റേത് സമാധിയുടെ പരിഭാഷയായ ടൂം ഓഫ് സാൻഡിനാണ് പുരസ്കാരം. ആദ്യമായാണ് ഒരു ഹിന്ദി രചന ബുക്കർ പുരസ്കാരത്തിന് അർഹമാകുന്നത്. ഡെയ്സി റോക് വെലാണ് പുസ്തകത്തിന്‍റെ പരിഭാഷ നിർവ്വഹിച്ചത്. 52 ലക്ഷം രൂപയുടെ സമ്മാനത്തുക ഗീതാജ്ഞലി ശ്രീയും ഡെയ്സി റോക് വെലും പങ്കിടും. അമേരിക്കന്‍ വംശജയായ ഡെയ്സി റോക്ക്വെല്‍ ആണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിനിയാണ് അറുപത്തിനാലുകാരിയായ ഗീതാഞ്ജലി ശ്രീ. ഭര്‍ത്താവു മരിച്ചതിനെത്തുടര്‍ന്ന് […]

കോട്ടയം: ഇന്നലെ രാവിലെ തിരുനൽവേലി– പാലക്കാട് പാലരുവി എക്സ്പ്രസ് (16791) കോട്ടയത്തെ ഇരട്ടത്തുരങ്കങ്ങളിലെ ഇരുട്ട് മുറിച്ചു കടന്ന് റെയിൽവേ സ്റ്റേഷനിലെത്തി. അതോടെ, ട്രെയിൻ യാത്രക്കാരുടെ ‘കണ്ണ് രണ്ടു വട്ടം പൊത്തുന്ന’ കോട്ടയത്തെ റെയിൽ തുരങ്കങ്ങൾ 65–ാം വയസ്സിൽ ചരിത്രത്തിന്റെ ഭാഗമായി. ഞായറാഴ്ച ചിങ്ങവനം – കോട്ടയം – ഏറ്റുമാനൂർ ഇരട്ടപ്പാത കമ്മിഷൻ ചെയ്യുന്നതോടെ, കോട്ടയം റെയിൽവേ സ്റ്റേഷനു സമീപമുള്ള തുരങ്കങ്ങളിലൂടെ ഗതാഗതം ഇല്ലാതാകും. പുതിയ ട്രാക്കുകൾ തുരങ്കം ഒഴിവാക്കിയാണു നിർമിച്ചിട്ടുള്ളത്. ഇന്നലെ പാലരുവി എക്സ്പ്രസ് തുരങ്കത്തിലൂടെ കടത്തി […]

ഡൽഹി: ചൈനീസ് വീസ കോഴക്കേസിൽ കാർത്തി ചിദംബരത്തെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ഒൻപത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ സിബിഐയുടെ ആരോപണങ്ങൾ കാർത്തി ചിദംബരം നിഷേധിച്ചിരുന്നു. താൻ നിയമവിരുദ്ധമായി പ്രവർത്തിച്ചിട്ടില്ല എന്നാണ് കാർത്തി സിബിഐയെ അറിയിച്ചത്. ചോദ്യം ചെയ്യലിനോട് കാർത്തി ചിദംബരം പൂർണമായി സഹകരിക്കുന്നില്ലെന്ന് സിബിഐ വൃത്തങ്ങൾ പറഞ്ഞു. ഇടപാടുമായി ബന്ധപ്പെട്ട് വിശദമായ ചോദ്യങ്ങളിലേക്ക് ഇന്ന് കടക്കും. കാർത്തിയുടെ ചാർട്ടേഡ് അക്കൗണ്ടന്റ് എസ് ഭാസ്‌കര രാമനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച […]

കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രകടനത്തിലെ വിദ്വേഷ മുദ്രാവാക്യ കേസിൽ കുട്ടിയുടെ പിതാവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. കൊച്ചി തോപ്പുംപടിയിലെ താമസക്കാരായ കുട്ടിയുടെ കുടുംബം ഒളിവിലാണ്. ഇവർക്കായി ഈരാറ്റുപേട്ടയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. കുടുംബത്തിന് ഒളിവിൽ കഴിയാനുള്ള സഹായം ഈരാറ്റുപേട്ടയിൽ നിന്ന് കിട്ടിയെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് നീക്കം. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ പിതാവാണ് പ്രകടനത്തിലേക്ക് കുട്ടിയെ കൊണ്ടുവന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങളിലും കുട്ടിയെ പങ്കെടുപ്പിച്ചിരുന്നു. കുട്ടിയെ ചുമലിലേറ്റിയ ഈരാറ്റുപേട്ട സ്വദേശിയായ അൻസാറിനെ പൊലീസ് പിടികൂടിയിരുന്നു. മതവിദ്വേഷം […]

മലപ്പുറം: മലപ്പുറം ജില്ലാ ആസ്ഥാനമായ സിവിൽ സ്റ്റേഷൻ, കെ എസ്‌ ആർ ട്ടി സി ബസ്‌ സ്റ്റാന്റ്‌ , മലപ്പുറം ടൗൺ ഹാൾ, കലക്ടർ ബംഗ്ലാവ്‌, മഞ്ചേരി റോഡിലെ ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രം, മുനിസിപ്പൽ ബസ്‌ സ്റ്റാന്റ്‌ പരിസരങ്ങളിലെല്ലാം തെരുവ്‌ നായ്ക്കളുടെ ക്രമാധീതമായ വർദ്ധനവ്‌ കാരണം ശല്യം രൂക്ഷമായിരിക്കയാണ്‌. കുട്ടികളേയും മുതിർന്നവരേയും തെരുവ്‌ നായ്ക്കൾ ആക്രമിക്കുന്നത്‌ മൂലം പുറത്തിറങ്ങാൻ ഭയക്കുകയാണ്‌. മലപ്പുറം നഗരത്ത്‌ തെരുവ്‌ നായ്ക്കളുടെ ശല്യം രൂക്ഷമായത്‌ അധികാരികളുടെയടുത്ത്‌ പല പ്രാവശ്യം പരാതി നൽകിയിട്ടും ഇതുവരെ […]

error: Content is protected !!