ഹോം, എപ്പോഴും ഹൃദയത്തില്‍! ഇന്ദ്രന്‍സിന്റെ ചിത്രം പങ്കുവച്ച് രമ്യ നമ്പീശന്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നവമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാവുകയാണ്. ഹോം എന്ന ചിത്രത്തില്‍ തകര്‍ത്ത് അഭിനയിച്ച ഇന്ദ്രന്‍സിന് അവാര്‍ഡ് ലഭിക്കാത്തതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.

ഇപ്പോഴിതാ നടി രമ്യ നമ്പീശൻ ഫേസ്ബുക്കിൽ ഹോമിനെ കുറിച്ചിട്ട പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ഹോമിലെ ഇന്ദ്രൻസിന്റെ ചിത്രം പങ്കുവെച്ചാണ് രമ്യ രം​ഗത്തെത്തിയത്. ഹോം, എപ്പോഴും ഹൃദയത്തില്‍ എന്ന തലക്കെട്ടോടുകൂടിയാണ് രമ്യ നമ്പീശൻ പോസ്റ്റ് ഇട്ടിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് താരത്തെ അനുകൂലിച്ച് കൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്.

Advertisment