/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
nidheesh kumar
Updated On
New Update
Advertisment
നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്നു. ത്രില്ലർ ശ്രേണിയിലുള്ള ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത് തീയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസും ജിനു വി എബ്രഹാമും ചേർന്നാണ്.
നിമിഷ് രവിയാണ് ഛായാഗ്രഹണം. ബാദുഷ പ്രൊജക്ട് ഡിസൈനർ പൃഥ്വിരാജ് ചിത്രം കാപ്പ ടൊവിനൊ തോമസ് നായകനാകുന്ന അന്ന്വേഷിപ്പിൻ കണ്ടെത്തുo എന്നീ ചിത്രങ്ങൾക്കുശേഷം തീയറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ഇത്.
പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകനാണ് സംവിധായകൻ ഡിനൊ ഡെന്നീസ്. വാർത്ത പ്രചരണം: പി.ശിവപ്രസാദ്