"സച്ചി ഇത് നിങ്ങൾക്ക് വേണ്ടി"; ആകാശ് സെൻ നായകൻ ആകുന്ന ഡോൺമാക്സ് ചിത്രം 'അറ്റ്' ടീസർ പങ്കുവെച്ച് ജോൺ എബ്രഹാം

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

എഡിറ്ററും സംവിധായകനുമായ ഡോൺമാക്സ് ഒരുക്കുന്ന 'അറ്റ്' എന്ന സിനിമയുടെ ഔദ്യോഗിക ടീസർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് ജോൺ എബ്രഹാം. അന്തരിച്ച മഹാനായ എഴുത്തുകാരനും സംവിധായകനുമായ സച്ചിയുടെ മകനും പുതുമുഖവുമായ ആകാശ് സെൻ നായകനാകുന്ന ആദ്യ ചിത്രമാണ് അറ്റ്.

മലയാളത്തിൽ എച്.ഡി.ആർ ഫോർമാറ്റിൽ ഇറങ്ങുന്ന ആദ്യ ടീസറാണിത്. നിലവിൽ സച്ചി അവസാനമായി ചെയ്ത 'അയ്യപ്പനും കോശിയും' എന്ന തരംഗം സൃഷ്ടിച്ച ചിത്രത്തിൻ്റെ ഹിന്ദി പതിപ്പ് നിർമിച്ച് നായകനായി അഭിനയിക്കുകയാണ് ജോൺ എബ്രഹാം.

അയ്യപ്പൻ കോശിയുടെ വിജയ തരംഗത്തിനിടെയായിരുന്നു സച്ചിയുടെ അകാല മരണം. ഇപ്പോഴിതാ രണ്ട് വർഷത്തിന് ശേഷം ആകാശ് സെൻ സിനിമ രംഗത്തേക്ക് ചുവട് വെക്കുമ്പോൾ സച്ചിയോട് ഉള്ള ബഹുമാനവും സ്നേഹബന്ധവും സച്ചിയുടെ പ്രിയ പുത്രൻ്റെ സിനിമ ടീസർ പങ്കുവെച്ച് സന്തോഷം പ്രകടിപ്പിക്കുകയാണ് ഈ പ്രിയ ബോളിവുഡ് താരം.

publive-image

ജോൺ എബ്രഹാമിന് പുറമെ നിരവധി താരങ്ങളാണ് മലയാളത്തിന് അകത്തും പുറത്തുമായി ടീസർ പങ്കുവെച്ചത്. ഇൻ്റർനെറ്റ് ലോകത്തെ ചതികുഴികളും ഡാർക് വെബ് കേന്ദ്രീകരിച്ചുള്ള ക്രിമിനൽ നെറ്റ്വർക്കുകളും ഒക്കെ ചർച്ച ചെയ്യപ്പെടുന്ന ഒരു ഹൈ ടെക്ക് ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡോൺമാക്സ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് അറ്റ്.

ഷാജു ശ്രീധർ, ശരൺജിത്ത്, ബിബിൻ പെരുമ്പള്ളി, സുജിത്ത് രാജ്, റേച്ചൽ ഡേവിഡ്, നയന എൽസ, സഞ്ജന ദോസ്, ആരാധ്യ ലക്ഷ്മൺ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. കൊച്ചുറാണി പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

സച്ചിയുടെ ആത്മമിത്രം കൂടിയായ പ്രഥ്വിരാജ് സുകുമാരൻ്റെ ഫേസ് ബുക്ക് പേജിലൂടെയായിരുന്നു ചിത്രത്തിൽ ടൈറ്റില്‍ ലോഞ്ച് ചെയ്തിരുന്നത്. എറണാകുളം, ആലുവ, ചോറ്റാനിക്കര എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിൻ്റെ ലൊക്കേഷനുകൾ ഒരുക്കിയത്.

മലയാളത്തിൽ ആദ്യമായാണ് ഡാർക്ക്‌ വെബ് സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഒരു മുഖ്യധാര സിനിമ പുറത്തിറങ്ങുന്നത്. 'അറ്റ്' ന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത് രവിചന്ദ്രൻ ആണ്. സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ഇഷാൻ ദേവും എഡിറ്റിംഗ് ഷമീർ മുഹമ്മദും ആണ്.

പ്രൊജക്റ്റ്‌ ഡിസൈൻ: ബാദുഷ എൻ എം, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, ആർട്ട്‌: അരുൺ മോഹനൻ, മേക്കപ്പ്: രഞ്ജിത് അമ്പാടി, കോസ്ട്യും: റോസ് റെജിസ്, ആക്ഷൻ:കനൽക്കണ്ണൻ, ക്രീയേറ്റീവ് ഡയറക്ഷൻ: റെജിസ് ആന്റണി, അസോസിയേറ്റ് ഡയറക്ടർ: പ്രകാശ് ആർ നായർ, പി ആർ ഒ: പി. ശിവപ്രസാദ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, പബ്ലിസിറ്റി ഡിസൈൻ: മാമിജോ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Advertisment