ധ്യാൻ ശ്രീനിവാസൻ ചിത്രം "ചീനാ ട്രോഫി" പൂജ തിരുവനന്തപുരത്ത് നടന്നു. ചിത്രീകരണം ജൂലായ് 2 മുതൽ ആരംഭിക്കും

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

​ധ്യാൻ​ ​ശ്രീ​നി​വാ​സ​നെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​അ​നി​ൽ​ ​ലാ​ൽ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്രം ​ചീ​നാ​ ​ട്രോ​ഫി​യുടെ പൂജ തിരുവനന്തപുരത്ത് നടന്നു. ട്രിവാൻഡ്രം ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ മന്ത്രിമാരായ സജി ചെറിയാൻ, എം.എൽ.എമാരായ ദലീമ ജോജോ, മാണി സി കാപ്പൻ, ചലച്ചിത്ര താരങ്ങളായ മധുപാൽ, ധ്യാൻ ശ്രീനിവാസൻ, പൊന്നമ്മ ബാബു, ഷെഫ് സുരേഷ് പിള്ള തുടങ്ങിയവർ പങ്കെടുത്തു.

പ്രസിഡൻഷ്യൽ മൂവീസ് ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, വർക്കേഴ്സ് ടാക്കീസ് എന്നീ ബാനറുകളിൽ അനൂപ് മോഹൻ, ആഷ്ലിൻ ജോയ് എന്നിവർ ചേർന്നാണ് ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഈ ചിത്രം നിർമ്മിക്കുന്നത്.പുതുമുഖം ദേവിക രമേഷ് ആണ് ചിത്രത്തിലെ നായിക.

publive-image

ചിത്രത്തിൽ സംവിധായകൻ ജോണി ആന്റണി, ജാഫർ ഇടുക്കി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായി ജോണി ആന്റണിയും, ഓട്ടോറിക്ഷ തൊഴിലാളിയായി ജഫാർ ഇടുക്കിയും എത്തുന്നു.

ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൻ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ എറണാകുളം, തുറവൂർ, പള്ളിത്തോട് എന്നിവിടങ്ങളാണ്. എൻ.എം ബാദുഷ, ബഷീർ പി.ടി എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ.

publive-image

സന്തോഷ് അണിമ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. എഡിറ്റിങ്: രഞ്ജൻ എബ്രഹാം, സംഗീതം: സൂരജ് സന്തോഷ് & വർക്കി, ആർട്ട്: അസീസ് കരുവാരക്കുണ്ട്, പ്രൊഡക്ഷൻ കൺട്രോളർ: സനൂപ് ചങ്ങനാശ്ശേരി, കോസ്റ്റ്യൂം: ശരണ്യ, മേക്കപ്പ്: അമൽ ചന്ദ്രൻ & സജിത്ത് വിതുര, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Advertisment