വിരുമനിലെ സുന്ദര ജോഡി കാർത്തിയുടെയും അദിതിയുടെയും പുതിയ മോഡേൺ സ്റ്റില്ലുകൾ പുറത്തു വിട്ടു ! നിമിഷങ്ങൾക്കകം ചിത്രങ്ങൾ വൈറലായി !

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കാർത്തിയെ നായകനാക്കി 2ഡി എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ സൂര്യയും ജ്യോതികയും നിർമ്മിച്ച ' വിരുമൻ' ആഗസ്റ്റ് 12-ന്, നാളെ ലോകമെമ്പാടും റിലീസാവുകയാണ്. ഇതു വരെ ഒരു കാർത്തി സിനിമയ്ക്കും നൽകാത്ത പ്രചരണമാണ് അണിയറക്കാർ വിരുമന് നൽകി വരുന്നത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കാർത്തിയും അദിതിയും പങ്കെടുത്ത പ്രചരണ പരിപാടികൾ മാധ്യമങ്ങളിലൂടെ വലിയ ശ്രദ്ധയാകർഷിച്ചിരുന്നു. ചിത്രത്തിൽ ഗ്രാമീണ നായകനും നായികയുമായിട്ടാണ് കാർത്തിയും അദിതിയും എത്തുന്നത്.

publive-image

ഇതിൻ്റെ സ്റ്റില്ലുകളും നേരത്തെ പുറത്തു വന്നിരുന്നു. കോടമ്പാക്കത്തിപ്പോൾ കാർത്തി-അദിതി ജോഡി പൊരുത്തമാണ് ചർച്ചാ വിഷയം.അതിന് ഉത്തേജനം നൽകും വിധം ചിത്രത്തിലെ വേഷത്തിൽ നിന്നും വ്യത്യസ്തമായി ഈ സെൻസേഷണൽ ജോഡികളുടെ മോഡേൺ സ്റ്റൈൽ ഫോട്ടോകൾ പുറത്ത് വിട്ട് തരംഗമാക്കിയിരിക്കയാണ് അണിയറക്കാർ.

publive-image

മുത്തയ്യ രചനയും സംവിധാനവും നിർവഹിക്കുന്ന വിരുമനിൽ സംവിധായകൻ ഷങ്കറിൻ്റെ ഇളയപുത്രി, പുതുമുഖം അതിഥി ഷങ്കറാണ് കാർത്തിയുടെ നായിക. 'പരുത്തി വീരൻ ' എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ തമിഴ് സിനിമയിൽ വേരോട്ടം നടത്തിയ കാർത്തിക്ക് ഗ്രാമീണ വേഷത്തിൽ മറ്റൊരു വഴിത്തിരിവായിരുന്നു മുത്തയ്യ സംവിധാനം ചെയ്ത 'കൊമ്പൻ'. ഇതിനു ശേഷം കാർത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് 'വിരുമൻ'.

publive-image

ഇത് ഗ്രാമീണ പശ്ചാത്തലത്തിലുള്ള വൈകാരികമായ ആക്ഷൻ എൻ്റർടൈനറായിരിക്കുമെന്ന് അണിയറക്കാർ. അച്ഛനും മകനും തമ്മിലുള്ള പോരാണ് ഇതിവൃത്തം. പ്രകാശ് രാജാണ് കാർത്തിയുടെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇരുവരുടെയും കടുത്ത മത്സരാഭിനയത്തിനാണ് പ്രേക്ഷകർ സാക്ഷികളാവാനിരിക്കുന്നത്.

എസ്.കെ. ശെൽവകുമാർ ഛായഗ്രഹണവും യുവൻ ഷങ്കർരാജ സംഗീത സംവിധാനവും നിർവഹിക്കുന്നു.അനൽ അരശാണ് ചിത്രത്തിലെ സാഹസികമായ സംഘടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.രാജശേഖർ കർപ്പൂര സുന്ദരപാണ്ഡ്യനാണ് സഹ നിർമ്മാതാവ്. ഫോർച്യൂൺ സിനിമാസാണ് കേരളത്തിൽ നൂറിൽ പരം തിയേറ്ററുകളിൽ ' വിരുമൻ 'റീലീസ് ചെയ്യുന്നത്.

Advertisment