/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
nidheesh kumar
Updated On
New Update
Advertisment
ഷെയ്ൻ നിഗത്തെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ മ്യൂസിക് കംപോസിങിന് തുടക്കമായി. മൂവി മെജീഷ്യൻസിൻ്റെ ബാനറിൽ വിനീത അഭിജിത്ത്, വർഗ്ഗീസ് ഫ്രാൻസിസ്, അഭിജിത്ത് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഹിഷാം അബ്ദുൾ വഹാബ് ആണ്.
ഇതു വരേയും പേരിടാത്ത ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് നിഷാദ് കോയയാണ്.എൻ.എം ബാദുഷ ആണ് പ്രൊജക്ട് ഡിസൈനർ. സിനിമയുടെ ചിത്രീകരണം ഡിസംബർ ആദ്യവാരം തുടങ്ങുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.വാർത്ത പ്രചരണം പി.ശിവപ്രസാദ്