വിവാദങ്ങൾക്കൊടുവിൽ യോഗി ബാബുവിന്റെ "ദാദാ" ഡിസംബർ 9ന് തീയേറ്ററുകളിലേക്ക്....

author-image
nidheesh kumar
New Update

publive-image

Advertisment

എനി ടൈം മണി ഫിലിംസിൻ്റെ ബാനറിൽ നിർമ്മിച്ച് യോഗി ബാബു പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് ''ദാദാ". ഗിന്നസ്സ് കിഷോർ ആണ് ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ചിത്രം ഡിസംബർ 9ന് മൂന്ന് ഭാഷകളിലായി തീയേറ്റർ റിലീസിന് ഒരുങ്ങി. തുടക്കം മുതലേ ഏറെ വിവാദങ്ങൾ കൊണ്ട് പ്രേക്ഷകശ്രദ്ധ പിടിച്ച ചിത്രമാണിത്. തീർത്തുമൊരു ക്രൈം ത്രില്ലർ ആയ ചിത്രം തമിഴിന് പുറമേ മലയാളം, കന്നട എന്നീ ഭാഷകളിലും റിലീസ് ചെയ്യും.

publive-image

യോഗി ബാബുവിന് കൂടാതെ നിതിൻ സത്യ, ഗായത്രി, മനോ ബാല, സിംങ്കമുത്തു, നാസർ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാവുന്നു. ആർ.എച്ച് അശോക് ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. ഡി.നാഗാർജുൻ എഡിറ്റിംങ് നിർവഹിക്കുന്ന ചിത്രത്തിൻ്റെ സംഗീത സംവിധാനം കാർത്തിക് ക്രിഷ്ണൻ ഒരുക്കുന്നു. കേരളത്തിലും കർണാടകയിലും ചിത്രം വിതരണത്തിനെത്തിക്കുന്നത് സാൻഹ ആർട്ട് റിലീസ്സാണ്. വാർത്ത പ്രചരണം: പി.ശിവപ്രസാദ്.

Advertisment