New Update
/sathyam/media/post_attachments/WCldVNyTMocRLLihG6uR.jpg)
ചെന്നൈ: തെലുങ്ക് ചിത്രം ഉപ്പെന്നയുടെ റീമേക്ക് അവകാശം വാങ്ങിയതുമായി ബന്ധപ്പെട്ട് നടൻ വിജയ് സേതുപതിക്കെതിരായ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. താരത്തിന്റെ അഭിഭാഷകയായ നർമ്മദാ സമ്പത്തിന്റെ വാദങ്ങൾ കേട്ട ജസ്റ്റിസ് സി ശരവണൻ വിജയ് സേതുപതിക്കെതിരായ ഹർജി തള്ളുകയായിരുന്നു.
Advertisment
ഉപ്പെന്നയുടെ തമിഴ് പതിപ്പ് പുറത്തിറക്കുന്നതിനുള്ള അവകാശം വിജയ് സേതുപതി നേടിയെന്ന വാര്‍ത്തയെ തുടര്‍ന്ന് തേനി സ്വദേശിയായ ഡല്‍ഹൗസി പ്രഭുവാണ് നടനെതിരെ ഹര്‍ജി നല്‍കിയത്. തന്റെ കഥ മോഷ്ടിച്ചാണ് ഉപ്പെണ്ണ നിര്‍മിച്ചതെന്ന് ആരോപിച്ച ഇയാള്‍ തമിഴില്‍ ഈ ചിത്രം നിര്‍മിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ വിജയ് സേതുപതി ചിത്രം തമിഴില്‍ പുറത്തിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക കോടതിയെ അറിയിച്ചതോടെ ഹര്‍ജി തള്ളുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us