സാർ സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ, പക്ഷേ ലാലേട്ടന് നേരെ മോശം വാക്കുകൾ ഉപയോഗിക്കരുത്-അടൂര്‍ ഗോപാലകൃഷ്ണനോട് ധര്‍മ്മജന്‍ ബോള്‍ഗാട്ടി

author-image
ഫിലിം ഡസ്ക്
New Update

publive-image

മോഹൻലാലിനെ 'നല്ല റൗഡി' എന്നുവിശേഷിപ്പിച്ച അടൂർ ​ഗോപാലകൃഷ്ണനെതിരെ വിമർശനവുമായി നടൻ ധർമജൻ ബോൾ​ഗാട്ടി. മോഹൻലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂർ സാറിനോട് ഞങ്ങൾക്ക് അഭിപ്രായമില്ല. ഏയ് ഓട്ടോ, ടി.പി ബാലഗോപാലൻ എം.എ, വെള്ളാനകളുടെ നാട്, കിരീടം തുടങ്ങി ഒരുപാട് സിനിമകളില്‍ അദ്ദേഹം സാധാരണക്കാരനായി അഭിനയിച്ചിട്ടുണ്ട്. അടൂർ സാറിന് ലാലേട്ടൻ ഗുണ്ടയായിട്ട് തോന്നുന്നുണ്ടാകും പക്ഷെ ഞങ്ങൾക്ക് തോന്നുന്നില്ലെന്നും ധർമ്മജൻ സമൂഹമാധ്യമത്തില്‍ കുറിക്കുന്നു.

Advertisment

ധർമ്മജന്റെ വാക്കുകൾ:

അടൂർ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത് കൊണ്ടാണ്.

മോഹൻലാൽ എന്ന നടൻ ഞങ്ങൾക്ക് വലിയ ആളാണ്. അടൂർ സാർ മോഹൻലാലിന്റെ നല്ല സിനിമകൾ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്. മോഹൻലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂർ സാറിനോട് ഞങ്ങൾക്ക് അഭിപ്രായമില്ല. സാർ മോഹൻലാൽ സാധാരണക്കാരനായിട്ട് അഭിനയിച്ച ഒരുപാട് സിനിമകളുണ്ട്.

ഏയ് ഓട്ടോ, ടി.പി ബാലഗോപാലൻ എം.എ, വെള്ളാനകളുടെ നാട്, കിരീടം തുടങ്ങി ഒരുപാട് സിനിമകളുണ്ട്. അടൂർ സാറിന് ലാലേട്ടൻ ഗുണ്ടയായിട്ട് തൊന്നുന്നുണ്ടാകും. പക്ഷെ ഞങ്ങൾക്ക് തോന്നുന്നില്ല. അടൂർ സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ചിട്ട് പറയട്ടെ. സാർ സാറിന്റെ പടത്തിൽ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല. പക്ഷെ മോഹൻലാൽ എന്നും വലിയ നടനാണ്, വലിയ മനുഷ്യനാണ്. സാർ സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ. പക്ഷെ ലാലേട്ടന് നേരെ മോശം വാക്കുകൾ ഉപയോഗിക്കരുത്.

Advertisment