നാഗചൈതന്യയും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ചിത്രം 'കസ്റ്റഡി'; ഇന്ന് തീയേറ്ററുകളിലേക്ക്...

author-image
nidheesh kumar
New Update

publive-image

Advertisment

നാഗചൈതന്യ അക്കിനേനി, അരവിന്ദ് സ്വാമി, കൃതി ഷെട്ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്രീനിവാസ സിൽവർ സ്ക്രീനിന്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരി നിർമ്മിക്കുന്ന പുതിയ ചിത്രമാണ് "കസ്റ്റഡി". തെലുങ്ക്, തമിഴ് ഭാഷകളിൽ ചിത്രീകരിച്ച ചിത്രം മലയാളത്തിൽ എത്തിക്കുന്നത് ഫോർച്യൂൺ സിനിമാസ് ആണ്. പോലീസ് കുറ്റാന്വേഷണത്തിന്റെ കഥ പറയുന്ന ചിത്രം ഇന്ന് വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തുന്നു.

നാഗചൈതന്യ, അരവിന്ദ് സ്വാമി, കൃതി ഷെട്ടി എന്നിവരെ കൂടാതെ പ്രിയാമണി, ശരത്കുമാർ, ആർ സമ്പത്ത് രാജ്, പ്രേംജി അമ്രാൻ, വെണ്ണേല കിഷോർ, പ്രേമി വിശ്വനാഥ്‌ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സിനിമയുടെ കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത് വെങ്കട്ട് പ്രഭു ആണ്. ചിത്രത്തിന് ഇളയരാജയും മകൻ യുവൻ ശങ്കർ രാജയും ചേർന്ന് സംഗീതം നൽകുന്നു എന്നത് കൂടുതൽ ആകർഷകമാക്കുന്നു.

publive-image

ഡി.ഒ.പി: എസ് ആർ കതിർ, എഡിറ്റർ: വെങ്കട്ട് രാജൻ, പശ്ചാത്തല സംഗീതം: യുവൻ ശങ്കർ രാജ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ആർട്ട്‌ ഡയറക്ടർ: ഡി.വൈ സത്യനാരായണ, ഓഡിയോ: ജഗ്ളീ മ്യൂസിക്, ആക്ഷൻ: സ്റ്റൺ ശിവ, മഹേഷ്‌ മാത്യു, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Advertisment