'ആർ.എക്‌സ് 100' ഫെയിം അജയ് ഭൂപതിയുടെ പാൻ ഇന്ത്യൻ ചിത്രം 'ചൊവ്വാഴ്ച്ച'; ചിത്രീകരണം പൂർത്തിയായി

author-image
nidheesh kumar
New Update

publive-image

തെലുങ്ക്ചിത്രം 'ആർ.എക്‌സ് 100' ന്റെ സംവിധായകൻ അജയ് ഭൂപതിയുടെ പുതിയ പാൻ ഇന്ത്യൻ ചിത്രം 'ചൊവ്വാഴ്ച്ച'യുടെ ചിത്രീകരണം പൂർത്തിയായി. മുദ്ര മീഡിയ വർക്ക്‌സ്, എക്രിയേറ്റീവ് വർക്ക്സ് എന്നീ ബാനറുകളിൽ സ്വാതി റെഡ്ഡി ഗുണുപതി, സുരേഷ് വർമ്മ എം, അജയ് ഭൂപതി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Advertisment

അജയ് ഭൂപതിയുടെ ആദ്യ നിർമ്മാണ സംരഭമായ ഈ ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷാകളിലായി പാൻ ഇന്ത്യൻ സിനിമയായിട്ടാണ് ഒരുക്കുന്നത്. പായൽ രജ്പുട്ട് ആണ് ചിത്രത്തിലെ നായിക. നേരത്തെ, ഈ പുതിയ ചിത്രത്തിലെ 'ശൈലജ' എന്ന ഫസ്റ്റ് ലുക്ക് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും വളരെയധികം ശ്രദ്ധയും കൈയ്യടിയും നേടിയിരുന്നു. അജയ് ഭൂപതിയുടെതാണ് ചിത്രത്തിൻ്റെ കഥയും തിരക്കഥയും.

നീണ്ട 99 ദിവസത്തെ ഷൂട്ടിംഗ് വിജയകരമായി പൂർത്തിയാക്കിയ ടീം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേക്ക് നീങ്ങുകയാണ്. 'ചൊവ്വാഴ്ച്ച'യെ കുറിച്ച് ചോദിച്ചപ്പോൾ സംവിധായകൻ പറഞ്ഞതിങ്ങനെ, "ഇന്ത്യൻ സിനിമയിൽ ഇതുവരെ പരീക്ഷിക്കാത്ത ഒരു വിഭാഗത്തിൽ പെട്ടതാണ് ഈ സിനിമ.

publive-image

സിനിമ കാണുമ്പോൾ തലക്കെട്ടിന് പിന്നിലെ യുക്തി നിങ്ങൾക്ക് മനസ്സിലാകും. കഥയിൽ ആകെ 30 കഥാപാത്രങ്ങളുണ്ട്. ഓരോ കഥാപാത്രത്തിനും ഒരു പ്രത്യേക സ്ഥാനം ലഭിച്ചിട്ടുണ്ട്. സിനിമയുടെ സ്കീം തന്നെ ഓരോ കഥാപാത്രവും പ്രസക്തവും പ്രാധാന്യമുള്ളതുമാണ്".

'കാന്താര' ഫെയിം അജനീഷ് ലോക്‌നാഥ് ആണ് ചിത്രത്തിൻ്റെ സംഗീതം. അഭിനേതാക്കളുടെ വിവരങ്ങൾ ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഛായാഗ്രാഹകൻ: ദാശരധി ശിവേന്ദ്ര, കലാസംവിധാനം: രഘു കുൽക്കർണി, സൗണ്ട് ഡിസൈനർ & ഓഡിയോഗ്രഫി: രാജ കൃഷ്ണൻ (ദേശീയ അവാർഡ് സ്വീകർത്താവ്), എഡിറ്റർ: മാധവ് കുമാർ ഗുല്ലപ്പള്ളി, സംഭാഷണ രചന: താജുദ്ദീൻ സയ്യിദ്, കല്യാൺ രാഘവ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സായികുമാർ യാദവില്ലി, ഫൈറ്റ് മാസ്റ്റർ: റിയൽ സതീഷ്, പൃഥ്വി, കൊറിയോഗ്രാഫർ: ഭാനു, കോസ്റ്റ്യൂം ഡിസൈനർ: മുദാസർ മുഹമ്മദ്, പിആർഒ: പി.ശിവപ്രസാദ്, പുളകം ചിന്നരായ, ഡിജിറ്റൽ മാർക്കറ്റിങ്: ട്രെൻഡി ടോളി (തനയ് സൂര്യ),ടോക്ക് സ്കൂപ്പ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Advertisment