സലിംകുമാർ, ജോണി ആൻ്റണി, അപ്പാനി ശരത്ത്, മക്ബൂൽ സൽമാൻ, കനി കുസൃതി, അനാർക്കലി മരക്കാർ എന്നിവർ ഒന്നിക്കുന്ന 'കിർക്കൻ'; ജൂലായ് റിലീസിന് ഒരുങ്ങി; നാല് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്

author-image
nidheesh kumar
New Update

publive-image

Advertisment

സലിംകുമാർ, ജോണി ആൻ്റണി, മഖ്‌ബൂൽ സൽമാൻ, അപ്പാനി ശരത്ത്,വിജയരാഘവൻ, കനി കുസൃതി, അനാർക്കലി മരിക്കാർ, മീരാ വാസുദേവ്, ജാനകി മേനോൻ, ശീതൾ ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'കിർക്കൻ'. ചിത്രം ജൂലായ് റിലീസ്സാണെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

ഏറെ നിഗൂഡതകൾ ഒളിപ്പിക്കുന്ന ക്രൈം ത്രില്ലർ ​ഗണത്തിലുള്ള ചിത്രത്തിന്റെ കഥാപാശ്ചാത്തലം ഒരു മലയോര ഗ്രാമത്തിൽ നടക്കുന്ന പെൺകുട്ടിയുടെ മരണവും അതിനോടനുബന്ധിച്ച് അവിടുത്തെ ലോക്കൽ പോലീസ് നടത്തുന്ന കുറ്റാന്വേഷണവുമാണ്.

മലയാളത്തിൽ ഒരിടവേളക്ക് ശേഷമാവും സ്ത്രീ കേന്ദ്രീകൃതമായ പശ്ചാത്തലത്തിൽ ഇത്തരമൊരു സിനിമ പുറത്ത് വരുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട എന്നീ നാല് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. മാമ്പ്ര സിനിമാസിന്റെ ബാനറിൽ മാത്യു മാമ്പ്രയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഔൾ മീഡിയ എന്റർടൈമെൻസിന്റെ ബാനറിൽ അജിത് നായർ, ബിന്ദിയ അജീഷ്, രമ്യ ജോഷ് എന്നിവരാണ് സഹനിർമ്മാതാക്കൾ.

ഗൗതം ലെനിൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് രോഹിത് വി എസ് വാര്യത്താണ്. ജ്യോതിഷ് കാശി, ആർ ജെ അജീഷ് സാരംഗി, സാഗർ ഭാരതീയം എന്നിവരുടെ വരികൾക്ക് മണികണ്ഠൻ അയ്യപ്പയാണ് സംഗീതവും പശ്ചാത്തലസംഗീതവും പകർന്നിരിക്കുന്നത്.

പ്രോജക്ട് ഡിസൈനർ: ഉല്ലാസ് ചെമ്പൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അമൽ വ്യാസ്, പ്രൊഡക്ഷൻ കൺട്രോളർ: ഡി. മുരളി, ഫിനാൻസ് കൺട്രോളർ: ഡില്ലി ഗോപൻ, മേക്കപ്പ്: സുനിൽ നാട്ടക്കൽ, കലാസംവിധാനം: സന്തോഷ് വെഞ്ഞാറമ്മൂട്, വസ്ത്രാലങ്കാരം: ഇന്ദ്രൻസ് ജയൻ, കൊറിയോഗ്രാഫർ: രമേഷ് റാം, സംഘട്ടനം: മാഫിയ ശശി, കളറിസ്റ്റ്: ഷിനോയ് പി ദാസ്, റെക്കോർഡിങ്: ബിനൂപ് എസ് ദേവൻ, സൗണ്ട് ഡിസൈൻ: ജെസ്വിൻ ഫിലിക്സ്,
സൗണ്ട് മിക്സിങ്: ഡാൻ ജോസ്, വി.എഫ്.എക്സ്: ഐ.വി.എഫ്.എക്സ്, കൊച്ചിൻ, പി.ആർ.ഓ: പി ശിവപ്രസാദ്, സ്റ്റിൽസ്: ജയപ്രകാശ് അത്തലൂർ, ഡിസൈൻ: കൃഷ്ണ പ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Read the Next Article

കൊച്ചിയിലെ വെർച്വൽ അറസ്റ്റ് തട്ടിപ്പ്. അന്വേഷണം ഊർജിതമാക്കി പൊലീസ്

ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ 12 തവണകളായി രണ്ട് കോടി 88 ലക്ഷത്തി പതിനായിരം രൂപയാണ് വീട്ടമ്മക്ക് നഷ്ടമായത്

New Update
VIRTUAL ARREST

കൊച്ചി: കൊച്ചി മട്ടാഞ്ചേരിയിലെ വെർച്വൽ അറസ്റ്റ് തട്ടിപ്പിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.

തട്ടിപ്പിന് ഇരയായ വീട്ടമ്മയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. 

Advertisment

എഫ്ഐആറിൽ മുംബൈ സ്വദേശികളായ സാക്ഷി അഗർവാൾ, സന്തോഷ് റാവു, വിജയ് ഖന്ന, സഞ്ജയ് ഖാൻ, ശിവ സുബ്രഹ്മണ്യൻ എന്നിവരാണ് പ്രതികൾ.

ഇവരുടെ പേരുകളും മേൽവിലാസവും യഥാർത്ഥമാണോ എന്നും തട്ടിപ്പിൽ മലയാളികൾക്ക് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

വീട്ടമ്മ നൽകിയ തെളിവുകളും മറ്റ് വിശദാംശങ്ങളും സൈബർ വിംഗിന് കൈമാറി.

മണി ലോൻഡറിംഗ്, ക്രിപ്റ്റോ കറൻസി എന്നിവയുമായി ബന്ധപ്പെട്ട് മുംബൈ തിലക് നഗർ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ ഉണ്ടെന്നും ഒഴിവാക്കാൻ പണം നൽകണം എന്നുമായിരുന്നു ആവശ്യം.

ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ 12 തവണകളായി രണ്ട് കോടി 88 ലക്ഷത്തി പതിനായിരം രൂപയാണ് വീട്ടമ്മക്ക് നഷ്ടമായത്

Advertisment