24 വർഷക്കാലം "അമ്മ" യുടെ സെക്രട്ടറി, ജനറൽ സെക്രട്ടറി എന്നീ നിലകളില്‍ നിസ്വാർത്ഥമായ സേവനം തുടരുന്ന നടൻ ഇടവേള ബാബുവിനെ ആദരിച്ച് താരസംഘടന

author-image
nidheesh kumar
New Update

publive-image

തുടർച്ചയായി 24 വർഷക്കാലം "അമ്മ" (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്) യുടെ സെക്രട്ടറി - ജനറൽ സെക്രട്ടറി എന്ന നിലയിൽ നിസ്വാർത്ഥമായ സേവനം തുടരുന്ന നടൻ ഇടവേള ബാബുവിനെ ആദരിച്ചു. അമ്മയുടെ 29-ാമത്തെ വാർഷിക പൊതുയോഗത്തിൽ വെച്ച് മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ആദരിച്ചത്.

Advertisment

ഹൃദയത്തിൽ തൊട്ടുള്ള വാക്കുകളിലൂടെയാണ് മമ്മൂട്ടി ബാബുവിന്റെ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചത്. ചടങ്ങിൽ വൈസ് പ്രസിഡന്റ് മണിയൻ പിള്ള രാജു, ജോയിന്റ് സെക്രട്ടറി ജയസൂര്യ, ട്രഷറർ സിദ്ധിഖ്, വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ അൻസിബ ഹസ്സൻ, സ്വാസ്സിക എന്നിവരുമുണ്ടായിരുന്നു.

Advertisment