28
Saturday May 2022
കാഴ്ചപ്പാട്

മറ്റൊരു ഉത്സവത്തിനും അവകാശപ്പെടാനാവാത്ത ഒത്തൊരുമയുടെ സ്നേഹത്തിൻ്റെ സാഹോദര്യത്തിൻ്റെ ഉത്സവമാണ് ഓണം. പുതുവസ്ത്രങ്ങളും ഓണസമ്മാനങ്ങളും ഓണാശംസകളുമായി ജാതി – മത ചിന്തക്കൾക്കതീതമായി മലയാളി കളുടെ സ്വന്തം ഉത്സവം എന്ന് വിശേഷിപ്പിക്കാവുന്ന ഒരേ ഒരു ഉത്സവം !

സത്യം ഡെസ്ക്
Saturday, August 21, 2021

-സാം പൈനുംമൂട്

കേരളത്തിൻ്റെ സാമൂഹിക ജീവിതത്തിൽനിന്ന് ഓണാഘോഷം ദൃശ്യമാധ്യമങ്ങളിലെ പ്രധാന ആഘോഷമായി ചുരുങ്ങിയിരുന്നു കോവിഡ്കാലത്തിന് മുമ്പ് ! എന്നാൽ ഈ ദുരവസ്ഥക്കു മാറ്റം വന്നിരിക്കുന്നു ഇക്കുറി കോവിഡ് കാലമാണെങ്കിലും. പ്രവാസി മലയാളികളുടെ മനസ്സിലും ഓണം തളിരിട്ടു നിൽക്കുന്നു.

ചെറിയ രീതിയിലെങ്കിലും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായുള്ള ഒത്തുചേരലുകൾക്ക് ഉത്രാട നാളിൽ തന്നെ പങ്കാളികളായി പലരും . എവിടെയും ആഘോഷങ്ങളുടെ തിരക്കിലാണ് പ്രവാസികൾ.

2018 ലെ കേരളത്തിലെ പ്രളയവും 2019 ലെ പെരുമഴക്കാലവും 2020ലെ കോവിഡ് മഹാവ്യാധിക്കാലവും കാരണം സാമൂഹ്യാവബോധമുള്ള മലയാളികൾ എല്ലാ ആഘോഷങ്ങളിൽ നിന്നും ഒഴിഞ്ഞു നിന്നു. പ്രവാസികളാകട്ടെ പിറന്ന നാടിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആഘോഷങ്ങൾക്ക് അവധി കൊടുത്തു.

ഈ അവസ്ഥക്കാണ് ഇക്കുറി കാര്യമായ മാറ്റം പ്രകടമായിരിക്കുന്നത്. സന്തോഷകരം. അഭിമാനകരവും. മലയാളിക്ക്‌ ജീവിതത്തിൻ്റെ ആഘോഷമാണ് ഓണം. അത് മലയാളി കുടുംബത്തിൻ്റെ ആചാരത്തിൽ അധിഷ്ഠിതമായ സാംസ്കാരിക ദൗത്യം കൂടിയാവുന്നു.
കർക്കിടകത്തിൻ്റെ ശൂന്യതയെ ചിങ്ങത്തിൻ്റെ സമൃദ്ധികൊണ്ട് ജയിക്കുക എന്നതാണ്
കേരളീയർക്ക് പഴയകാല ഓണാനുഭവം നൽകുന്ന സമ്മാനം.

ഓണം ഓർമ്മകളുടെ പ്രവാഹം കൂടിയാണ്. വയസ്സാവുംതോറും പിന്നിട്ട ഓണസ്മൃതികളെ തിരിച്ചു പിടിച്ച് ബാല്യത്തിൻ്റെയും യൗവ്വനത്തിൻ്റെയും ഓണക്കിനാവുകളിലേക്ക് പിന്മടങ്ങി ജീവിതത്തിന് പുതിയ ഊർജം നേടുന്നവർ ധാരാളം.

മലയാളിയുടെ ഗൃഹാതുരത കനം വെക്കുന്നത് ഓണ നിനവുകളിലൂടെയാണ്. കാലത്തിൻ്റെ ആവർത്തനങ്ങളിൽ സംഭവിക്കുന്ന ഋതുഭേദങ്ങൾ, ആണ്ടറുതികൾ ആ വരും കാലത്തെ അപ്രതീക്ഷിതങ്ങൾ ഇവയെക്കുറിച്ചൊക്കെ ഓർക്കുന്നു, മലയാളി സ്വദേശത്തായാലും വിദേശത്തായാലും.

മലയാള ആണ്ടുപിറപ്പിനുശേഷമുള്ള കേരളത്തിലെ ആദ്യത്തെ ദേശീയ ഉത്സവമാണ് ഓണം. ചിങ്ങമാസത്തിലെ അത്തം തുടങ്ങി ഇത് ആചരിക്കുന്നു. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം
ഈ നാലു ദിവസങ്ങളിലെ ആഘോഷമാണ് പ്രധാനം. പൂക്കളമൊരുക്കിയ വീട്ടുമുറ്റവും പൂവിളിയും ഓണപ്പാട്ടും ഓണക്കളിയും എല്ലാം ഓണമയമായിരുന്നു കേരളത്തിൽ എവിടെയും.

പ്രത്യേകിച്ച് ഞാൻ ജനിച്ചു വളർന്ന മാവേലിക്കരയിലും അടുത്ത പ്രദേശങ്ങളിലും. മറ്റൊരു ഉത്സവത്തിനും അവകാശപ്പെടാനാവാത്ത ഒത്തൊരുമയുടെ സ്നേഹത്തിൻ്റെ സാഹോദര്യത്തിൻ്റെ ഉത്സവമാണ് ഓണം. പുതുവസ്ത്രങ്ങളും ഓണസമ്മാനങ്ങളും ഓണാശംസകളുമായി ജാതി – മത ചിന്തക്കൾക്കതീതമായി മലയാളി കളുടെ സ്വന്തം ഉത്സവം എന്ന് വിശേഷിപ്പിക്കാവുന്ന ഒരേ ഒരു ഉത്സവം !

എൻ്റെ സ്കൂൾ പഠനകാലത്തുതന്നെ സാംസ്കാരിക പ്രവർത്തനങ്ങളിൽ ഞാൻ പങ്കെടുക്കാറുണ്ടായിരുന്നു. അതിന് എന്നെ സഹായിച്ചത് തഴക്കര മാതൃഭൂമി സ്റ്റഡി സർക്കിളും. മാതൃഭൂമി സ്റ്റഡി സർക്കിളിൻ്റെ ആഭിമുഖ്യത്തിൽ ഞങ്ങൾ ഓണാഘോഷം സംഘടിപ്പിക്കുക പതിവായിരുന്നു. തുടർന്ന് ദേശാഭിമാനി സ്റ്റഡി സർക്കിളിൻ്റെ ഭാഗമായി പരിണമിച്ചപ്പോഴും ഓണാഘോഷങ്ങൾ സജീവമായി തുടർന്നു.

നാലു പതിറ്റാണ്ടുകൾ പിറകോട്ട് നടക്കുമ്പോൾ ഒരു പാട് ഓർമ്മകൾ മിന്നിമറയുന്നു. ആത്മമിത്രങ്ങളായ കെ. ജി. മുകുന്ദൻ, എ. ഐ. കൂര്യൻ, റോയി, രമേശ്, ജോർജ്, സബിൻ ചാക്കോ … പേരുകൾ നിരവധിയുണ്ട്. പലരും പലയിടങ്ങളിലേക്ക് ചേക്കേറി. ചിലരാകട്ടെ വിശ്രമ ജീവിതത്തിലും.

എൻ്റെ പ്രവാസാനന്തരകാലം പഴയ നാളുകൾ തിരിച്ചു പിടിക്കാൻ മനസ്സുകൊണ്ട് ഒരുങ്ങിക്കഴിഞ്ഞു. കാലം അനുവദിക്കുമെങ്കിൽ?

ഇന്ന് കേരളിയ സമൂഹം വിഭാഗീയതയുടെ മുൾമുനയിലാണ്. ജാതി – മത – സങ്കുചിത ചിന്തകൾ ഉയർത്തുന്ന വിഭാഗീയതയുടെ തടവറകളിൽ. ഓണ സങ്കല്പങ്ങളും മാറിയിരിക്കുന്നു. ഗ്രാമങ്ങളിൽ കൂട്ടായ്മ നഷ്ടമായി. ആളുകൾ നഗരങ്ങളിലേക്ക് താമസം മാറുന്നു. ശരാശരി മലയാളി കുടുംബത്തിൻ്റെ ജീവിതവസ്ഥ മാറി.

വിൽക്കാനും വാങ്ങാനും കെൽപ്പുള്ളവനും വേണ്ടി മാത്രം ആഘോഷങ്ങളും വഴിമാറുന്നു.
മലയാളിയുടെ ഹൃദയത്തിൽനിന്ന് ആർദ്രതയുടെ പാട്ടും കവിതയും നഷ്ടമായോ? സ്നേഹത്തിൻ്റെയും സഹകരണത്തിൻ്റെയും ശീലം നമുക്ക് കൈമോശം വന്നിരിക്കുന്നുവോ?
ഓണപ്പാട്ടും ഓണക്കളികളും ദൃശ്യമാധ്യമങ്ങളിൽ മാത്രം കാണുന്ന പുതു തലമുറക്ക് ഓണത്തിൻ്റെ മാഹാത്മ്യം പറഞ്ഞു പഠിപ്പിക്കാൻ നമുക്ക് ബാധ്യതയില്ലേ? ഒരു സാംസ്കാരിക പ്രവർത്തകൻ എന്ന നിലയിൽ എന്നെ അലട്ടുന്ന ചിന്തകളാണിത്.

ചിങ്ങമാസപിറവിക്കു ശേഷവും മരണവാർത്തകൾ തുടരുകയാണ് പ്രവാസ ലോകത്ത്. പ്രിയ സുഹൃത്തും കല യുടെ സഹയാത്രികനുമായിരുന്ന കോട്ടയം സ്വദേശി സജി കുമാറിൻ്റെ മരണം എൻ്റെ പ്രവാസ ജീവിതത്തിലെ തീരാദുഃഖമാണ്.

കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ എത്ര എത്ര ആത്മ മിത്രങ്ങൾ, സഹപ്രവർത്തകർ, ബന്ധുമിത്രങ്ങൾ കോവിഡ് എന്ന രോഗം കുവൈറ്റിൽനിന്ന് അപഹരിച്ചത്. 500 ലധികം ജിവനുകൾ എന്നതാണ് ഏറെ ഭയാനകം ! കേരളത്തിലെ മരണ നിരക്കും ഭീതിദായകമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഭയപ്പെടുത്തുന്നു ! വേർപാട് ആരും ഇഷ്ടപ്പെടുന്നില്ല. എങ്കിലും എല്ലാവരും വേർപെടുന്നു. ഓരോരുത്തരായി ഇല്ലാതാവുന്നു. ഒരു നാൾ ആരുടെയൊക്കെ മനസ്സിൽ നമ്മളും വെറും ഓർമ്മകൾ മാത്രം ആകും?

ഈ ചിന്ത കോവിഡ് കാലത്ത് എന്നെ വല്ലാതെ അലോരസപ്പെടുത്തുന്നു. ദരിദ്രന്മാരുടെ ന്യായം മറിച്ചുകളവാനും ജനത്തിലെ എളിയവരുടെ അവകാശം ഇല്ലാതാക്കാനും വിധവമാർ തങ്ങൾക്കു കൊള്ളയായി തീരുവാനും അനാഥന്മാരെ തങ്ങൾക്ക് ഇരയാക്കുവാനും തക്കവണ്ണം നീതികെട്ട ചട്ടം നിർമിക്കുന്നവരും പ്രായോഗികമാക്കുന്നതും നമ്മുടെ ചുറ്റുപാടും നാം കാണുന്നു , കേൾക്കുന്നു.

അഫ്ഗാനിസ്ഥാനിൽ മാത്രമല്ല നമ്മുടെ ഇടയിലും സാർത്ഥമോഹികളായവർക്ക് ഇനിയും ഒരു പശ്ചാത്താപ ഹൃദയം ഇല്ലാതെ പോകുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഈ സമകാലിക സാഹചര്യത്തിലാണ് സമഭാവനയുടെ സന്ദേശവുമായി വീണ്ടും ഒരു തിരുവോണം സമാഗതമാകുന്നത്.

കേരളത്തിൻ്റെ മൺമറയുന്ന സംസ്കൃതിയുടെ അർത്ഥവത്തായ ഓർമ്മപ്പെടുത്തൽ കൂടിയാകണം ഈ ഓണനാളുകൾ . മഹത്തായ കാർഷിക സംസ്‌കൃതിയുടെ സമ്പന്നമായ ഒരു പൈതൃകത്തിൻ്റെ തിരുശേഷിപ്പുകൂടിയാകണം കോവിഡ് കാലത്തെ ഓണ ചിന്തകൾ. ഇക്കുറി ” വിശ്വമാനവികതയുടെ ഓണപ്പൂക്കളം ” എന്ന ആശയം പ്രവാസികൾക്കായി കേരള വിനോദ സഞ്ചാര വകുപ്പിൻ്റെ നേതൃത്വത്തിൽ പൂക്കള മത്സരം സംഘടിപ്പിച്ചിരിക്കുന്നത് മാതൃകാപരമാണ്.

മലയാളക്കരയുടെ സാംസ്കാരിക തനിമയെ ലോകത്താകമാനം പരിചയപ്പെടുത്തുന്നതിനും ടൂറിസം സാധ്യതകളെ വിപുലപ്പെടുത്തുന്നതിനും ഇത് സഹായിക്കും. മാത്രമല്ല, പ്രവാസി മലയാളികളെ ഓണാഘോഷത്തിൻ്റെ ഭാഗമായി ഒരു കുടക്കീഴിൽ ഒരുമിച്ചു നിർത്തുന്ന സാംസ്കാരിക ദൗത്യവുമായി മാറുന്നു കേരള സർക്കാരിൻ്റെ പുതിയ സമീപനം.

പ്രവാസ ജീവിതത്തിലെ ഇല്ലായ്മകൾക്കിടയിലും വല്ലായ്മകൾക്കിടയിലും ഒരു നല്ല നാളെയെക്കുറിച്ചുള്ള സ്പനം ആകട്ടെ നമുക്ക് ഓണാഘോഷം ! ഒത്തൊരുമയോടെ മുന്നേറാം നമുക്ക് പുത്തൻ പ്രതീക്ഷകളുമായി. ഓണാശംസകൾ !

Related Posts

More News

ഫേസ്ബുക്കിന്റെ വരവ് സമൂഹമാധ്യമങ്ങളിലേക്ക് ആളുകളെ അടുപ്പിക്കുന്നതിൽ വലിയൊരു പങ്ക് തന്നെ വഹിച്ചിട്ടുണ്ട്. അതിനുശേഷം നിരവധി മാധ്യമങ്ങൾ വേറെയും വന്നെങ്കിലും പലരുടെയും തുടക്കം ഫേസ്ബുക്കിൽ നിന്നായിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഫേസ്ബുക്ക് ജന്മം കൊണ്ട വീട് വില്പനയ്ക്ക് എന്ന വാർത്തയാണ്. ഫെയ്‌സ്ബുക് ഡെവലപ് ചെയ്യുന്നതിനുള്ള ഓഫിസായി മാര്‍ക്ക് സക്കര്‍ബര്‍ഗും ടീമും തിരഞ്ഞെടുത്ത കലിഫോര്‍ണിയ സിലിക്കണ്‍ വാലിയിലുള്ള വീടാണ് വില്പനയ്ക്ക് വെച്ചിരിക്കുന്നത്. നിലവിലെ മാർക്കറ്റ് വില അനുസരിച്ച് 5.3 മില്യണ്‍ ഡോളറാണ് വീടിന്റെ വില. 1998 ലാണ് […]

മർത്തോമ്മാ സഭ ലഹരി മോചന സമിതി കോട്ടയം – കൊച്ചി ഭദ്രാസന പരിശീലനക്കളരി കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാ വക്താവ് അഡ്വ ചാർളി പോൾ ഉദ്ഘാടനം ചെയ്യുന്നു. റവ എബ്രഹാം മാത്യു, റവ. അജു എബ്രഹാം, റവ ഡോ സാബു ഫിലിപ്പ്, റവ. കെ പി സാബു, തോമസ് പി വർഗീസ്, അലക്സ് പി. ജോർജ്, കുരുവിള മാത്യൂസ് എന്നിവർ വേദിയില്‍ കൊച്ചി: മദ്യം റവന്യു വരുമാനം കൂട്ടുമെന്ന് പറയുന്നവർ മദ്യം വരുത്തുന്ന നഷ്ടത്തിന്റെ കണക്കെടുക്കാൻ ഒരു […]

ഡല്‍ഹി: ലഡാക്കിലെ അപകടത്തിൽ മരിച്ച എഴ് സൈനികരുടെ മൃതദേഹങ്ങൾ ദില്ലിയിലെ സൈനിക ആശുപത്രിയിലേക്ക് എത്തിച്ചു. ഇന്ന് പുലർച്ചയോടെയാണ് ലഡാക്കിലെ അപകടത്തിൽ മരിച്ച മലയാളി സൈനികൻ മുഹമ്മദ് ഷൈജൽ ഉൾപ്പടെയുള്ളവരുടെ മൃതദേഹം ദില്ലിയിലെ പാലം എയർബേസിൽ എത്തിച്ചത്. മൃതദേഹങ്ങൾ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ഇവിടുത്തെ നടപടികൾ പൂർത്തിയാക്കിയ ശേഷം ജന്മനാടുകളിലേക്ക് കൊണ്ടുപോകും. മുഹമ്മദ് ഷൈജലിന്റെ ഭൗതിക ശരീരം രാത്രിയോടെ കോഴിക്കോട് എത്തിക്കുമെന്നാണ് വിവരം. ഇതിനിടെ അപകടത്തെ കുറിച്ച് സൈന്യം അന്വേഷണം തുടങ്ങി. അപകടത്തിന് പിന്നിൽ അട്ടിമറിയുണ്ടോയെന്നും സൈന്യം പരിശോധിക്കുന്നുണ്ട്. […]

വിവാഹശേഷം വണ്ണം കൂടിയെന്ന് പരാതി പറയുന്നവരും അതിനെ പോസിറ്റീവായെടുക്കുന്നവരും നമുക്കിടയിലുണ്ട്. കല്യാണത്തിന് ശേഷം വണ്ണം കൂടുന്നതിനുള്ള കാരണങ്ങളെപ്പറ്റി പലർക്കും തെറ്റിധാരണകളുണ്ട്. വിവാഹശേഷം സെക്‌സ് പോലുള്ള കാരണങ്ങളാൽ തടി കൂടുമെന്ന ധാരണ വെച്ചുപുലർത്തുന്നവരാണ് അധികവും. ഇത് വെറും മിഥ്യാധാരണകളാണ്. ഭൂരിഭാ​ഗം പോർക്കും മാനസികമായി സന്തോഷം നൽകുന്ന ഒന്നാണ് വിവാഹം. ഇതുമൂലം ശരീരം സന്തോഷം നൽകുന്ന ഹോർമോണുകൾ കൂടുതൽ ഉൽപ്പാദിപ്പിക്കും. ഈ ഹോർമോണുകൾ മൂലം കരൾ കൂടുതൽ കാർബോഹൈഡ്രേറ്റുകൾ വലിച്ചെടുക്കും. ഇത് കൂടുതൽ കൊഴുപ്പ് ഉൽപ്പാദിപ്പിയ്ക്കാൻ കാരണമാവുകയും ശരീരം വണ്ണം […]

തിരുവനന്തപുരം: ബാർട്ടൺ ഹില്ലില്‍ ഓട്ടോ ഡ്രൈവർ അനിൽ കുമാറിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തം. ജീവൻ എന്ന വിഷ്‌ണു, മനോജ് എന്നീ പ്രതികൾക്കാണ് ശിക്ഷ. ഒന്നാം പ്രതി ജീവൻ 15 കൊല്ലത്തേക്ക് പരോൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് അർഹൻ അല്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. കൊല്ലപ്പെട്ട അനിൽ കുമാറിന്‍റെ ഭാര്യക്ക് നഷ്ടപരിഹാരം നൽകുവാൻ കോടതി സർക്കാരിന് നിർദേശം നൽകി.

യൗവ്വനം കാത്തുസൂക്ഷിക്കാന്‍ പലരും പല രീതികള്‍ ശ്രമിക്കാറുമുണ്ട്. ചിട്ടയായ ജീവിത ശൈലിയിലൂടെയും ഭക്ഷണക്രമീകരണങ്ങളിലൂടെയും വാര്‍ധക്യത്തിന്റെ കടന്നുകയറ്റം ഒരുപരിധി വരെ തടയാനാകും. യൗവ്വനം എളുപ്പത്തില്‍ കാത്തുസൂക്ഷിക്കാന്‍ പറ്റിയ 10 വഴികള്‍ ഏതെല്ലാമാണെന്ന് നോക്കാം. 1. ജീവിതത്തില്‍ അടുക്കും ചിട്ടയും അകാലവാര്‍ധക്യം അകറ്റിനിര്‍ത്താന്‍ ചിട്ടയായ ജീവിതം തന്നെയാണ് വേണ്ടത്. ദിനചര്യകളില്‍ കൃത്യത വേണം. ദിനചര്യയുടെ തുടക്കം തന്നെ ബ്രഹ്മമുഹൂര്‍ത്തത്തിലായിരിക്കണം. സൂര്യന്‍ ഉദിക്കുന്നതിനു മൂന്ന് മണിക്കൂര്‍ മുമ്ബേ ഉണരണം. ഈ സമയത്ത് ഉണരുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ നിരവധിയാണ്. പ്രകൃതിയില്‍ ഊര്‍ജം അറിയാതെ […]

തിരുവനന്തപുരം ശാസ്തമംഗലത്ത് നടുറോഡില്‍ യുവതിയെ ആക്രമിച്ച സംഭവത്തില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ സ്ത്രീ അറസ്റ്റില്‍. ശാസ്തമംഗലം സ്വദേശി മീനയെയാണ് മ്യുസിയം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. നടുറോഡില്‍ മകളുടെ മുന്നില്‍ വെച്ച് യുവതിയെ മര്‍ദിച്ച കേസില്‍ മ്യുസിയം പൊലീസ് പ്രതിയെ വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബ്യൂട്ടി പാര്‍ലര്‍ ഉടമ ശാസ്തമംഗലം സ്വദേശി മീനയെയാണ് അറസ്റ്റ് ചെയ്തത്. ഐ.പി.സി. 321, 323, 324 വകുപ്പുകള്‍ പ്രകാരമാണ് കേസ്. മൂന്നുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് […]

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ നിന്ന് ഹോം സിനിമയെ ഒഴിവാക്കിയെന്ന ആരോപണത്തിൽ ജൂറിയോട് വിശദീകരണം ചോദിക്കില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പുരസ്കാരങ്ങൾ നിർണയിക്കുന്നതിൽ ജൂറിക്ക് പരമാധികാരം നൽകിയിരുന്നു. എല്ലാ സിനിമകളും കണ്ടു എന്നാണ് ജൂറി പറഞ്ഞത്. മികച്ച നിലയിലെ പരിശോധനയാണ് നടന്നത്. ഇന്ദ്രൻസിന് തെറ്റിദ്ധാരണതുണ്ടായതാകാമെന്നും മന്ത്രി പറഞ്ഞു. അവാർ‍ഡ് നിർണയത്തിൽ സർക്കാർ ഇടപെടലുണ്ടായി എന്ന ആരോപണം സജി ചെറിയാൻ തള്ളി. സിനിമ നല്ലതോ മോശമോ എന്ന് പറയേണ്ടത് താനല്ല എന്ന് മന്ത്രി പറഞ്ഞു. […]

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. ദക്ഷിണാഫ്രിക്കയിൽ നിന്നും ദുബായ് വഴിയെത്തിയ ടാൻസാനിയൻ പൗരനിൽ നിന്ന് ഇരുപത് കോടിയുടെ മയക്കുമരുന്ന് പിടികൂടി. ടാൻസാനിയൻ പൗരനായ മുഹമ്മദ് അലിയാണ് മയക്കുമരുന്നുമായി ഡി.ആര്‍.ഐയുടെ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് ഡി.ആർ.ഐ നേരിട്ടെത്തി പരിശോധന നടത്തിയാണ് മയക്കുമരുന്ന് കടത്തുകയായിരുന്ന പ്രതിയെ പിടികൂടിയത്. ട്രോളി ബാഗിന്‍റെ രഹസ്യ അറക്കുള്ളില്‍ ഒളിപ്പിച്ചാണ് മുഹമ്മദ് അലി 2884 ഗ്രാം ഹെറോയിൻ കടത്താൻ ശ്രമിച്ചത്.

error: Content is protected !!