/sathyam/media/post_attachments/xYtJSfeeaJ6tF4d6E1AN.jpg)
ഹൃദയത്തില്‍ പൊതിയാത്ത തലച്ചോറ്
ആടുകളുടെ മണമില്ലാത്ത ഇടയന്‍
രൂപരേഖ ഇല്ലാത്ത നിഴല്‍
അധികാരത്തിന്റെ സ്റ്റെതസ്കോപ്പ്
ഓശാന പാടുന്ന കുരിശ്
ദൈവം തിരിച്ചയച്ച പ്രാര്‍ത്ഥനകള്‍
പിന്നിലേക്ക് വീശുന്ന കാറ്റ്
പെരുവഴിയില്‍ പെറ്റമ്മ
ആരും കാതോര്‍ക്കാത്ത കരച്ചിലുകള്‍
തലയൊന്നു നിവര്‍ത്തിയപ്പോള്‍
തെളിയുന്ന ഏക കാഴ്ച
തളരാതെ നില്‍ക്കുന്ന തലപ്പാവുകളാണ്.
തിരിഞ്ഞുനോക്കിയപ്പോഴാണ്
ഇതുവരെ സഞ്ചരിച്ച ഇരുട്ട് കണ്ടെത്തിയത്.