/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
nidheesh kumar
Updated On
New Update
Advertisment
കനലെരിയുന്നഹൃദയത്തിലന്ന്
നീ തന്ന പുഷ്പങ്ങളാകെ
വാടാതെ കരിയാതെ കാക്കാനെനിക്ക്
കഴിഞ്ഞില്ലപ്രണയത്തിൻ നോവേ
പൂവാണെന്നുകരുതി
നീതന്ന ചുംബനങ്ങളൊക്കെയും
നീണ്ട വേർപാടിന്നൊടുവിലന്ന്
മൺമറഞ്ഞുപോയീ
കായൽ വരമ്പിലും കടൽക്കരയിലും
നിന്നെയോർത്തുകിടക്കുമ്പോൾ
നിന്റെ കാൽക്കൽ ചുരുണ്ടു കിടക്കുന്ന
എന്റെ ജീവിതയാത്രയിൽ
പിന്നീടൊരിക്കലും കിട്ടില്ലെന്നുറച്ഛ്
ആകാശപ്പറവകൾ എന്റെ ഹൃദയം നിറക്കും
എന്നോർമ്മകളിൽ വിരിയുന്ന
നിൻ സ്വപ്നങ്ങളിലെല്ലാം മറന്ന്
ഒരു മയിൽപീലി പോലെ
നന്മ നിറഞ്ഞ ഓർമ്മകൾക്കു മുമ്പിൽ
പാതിയിൽ മുറിഞ്ഞുപോയ സ്വപ്നങ്ങൾക്കു മുൻപിൽ
കനലെരിയുന്ന ഹൃദയത്തിലന്ന്
നീ തന്നപുഷ്പങ്ങളാകെ
വാടാതെ കരിയാതെ കാക്കാനെനിക്ക് കഴിഞ്ഞില്ല പ്രണയത്തിൻ നോവേ.....