30
Tuesday May 2023
Cultural

കഥയും കവിതയും കണ്ടുമുട്ടി കൈകൂപ്പി; കട്ടിക്കണ്ണടയ്ക്ക് പിറകില്‍ സന്തോഷാശ്രുക്കള്‍….

സുനില്‍ പാലാ
Tuesday, February 8, 2022

മലയാള കഥയും കവിതയും കണ്ടുമുട്ടി കൈകൂപ്പി; കട്ടികണ്ണടയ്ക്ക് പിന്നില്‍ സന്തോഷക്കണ്ണീര്‍ ചാലിട്ടൊഴുകി ….. കണ്ടുനിന്ന സാഹിത്യ ആസ്വാദകര്‍ക്കും ആനന്ദത്തൂമഴ.

ആറ് പതിറ്റാണ്ട് മുമ്പ് മലയാള സാഹിത്യത്തിലെ തറവാട്ടമ്മ ലളിതാംബിക അന്തര്‍ജ്ജനവും കവിതയുടെ കുലപതി വള്ളത്തോളും കണ്ടുമുട്ടിയ നിമിഷം ഓര്‍ത്തെടുത്തത് അന്തര്‍ജ്ജനത്തിന്റെ പ്രിയ പുത്രന്‍ എന്‍. രാജേന്ദ്രന്‍ ഐ.പി.എസ്. (റിട്ട. )ആണ്.

ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ 35-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഇന്നലെ പാലാ സഹൃദയ സമിതി നടത്തിയ അനുസ്മരണാ സമ്മേളനത്തിലാണ് പ്രിയപ്പെട്ട അമ്മയോടൊപ്പമുള്ള യാത്രകളും ഓര്‍മ്മകളും രാജേന്ദ്രന്‍ പങ്കുവച്ചത്.

1957-60 കാലഘട്ടം. അന്നൊക്കെ കേരളത്തില്‍ നാലോ അഞ്ചോ വര്‍ഷം കൂടുമ്പോള്‍ പ്രശസ്തരായ സാഹിത്യകാരന്‍മാരുടെ കൂടിച്ചേരല്‍ – കേരള സാഹിത്യപരിഷത്ത് – നടക്കാറുണ്ടായിരുന്നു. ‘

“അന്ന് കോട്ടയത്ത് നടന്ന കേരള സാഹിത്യ പരിഷത്തില്‍ പങ്കെടുക്കാന്‍ രാമപുരത്തുനിന്ന് അമ്മയോടൊപ്പം ഞാനും കൂടിയാണ് പോയത്. അന്ന്  ദില്ലിയില്‍ ജോലിയുണ്ടായിരുന്ന മൂത്ത ജ്യേഷ്ഠന്‍ എന്‍. ഭാസിയും കാലടിയില്‍ കോളേജ് അധ്യാപകനായിരുന്ന കൊച്ചേട്ടന്‍ എന്‍. മോഹനനും കോട്ടയത്തെത്തി. ഞാനും അമ്മയും കാരൂര്‍ സാറിന്റെ വീട്ടിലും ചേട്ടന്‍മാര്‍ എം.എന്‍. ഗോവിന്ദന്‍ നായരുടെ വീട്ടിലുമാണ് താമസിച്ചിരുന്നത്. സാഹിത്യ ചര്‍ച്ചകളും – കവിതാ-കഥ- നാടക ങ്ങളുമായി നാലഞ്ചു ദിവസത്തെ പരിപാടി ഉണ്ടായിരുന്നു.

ഉറൂബ്, എസ്.കെ. പൊറ്റക്കാട് തുടങ്ങി അതിപ്രശസ്തരായ സാഹിത്യകാരന്‍മാരെല്ലാം എത്തിയിട്ടുണ്ട്.

ക്യാമ്പിലെ ഒരു ദിവസം മഹാകവി വള്ളത്തോള്‍ എത്തി. ഒരാള്‍ അമ്മയെ വിളിച്ചുകൊണ്ട് മഹാകവിയുടെ അടുത്തെത്തി. ബധിരനായിരുന്ന കവിയോട് ഇത് ലളിതാംബിക അന്തര്‍ജ്ജനമാണെന്ന് എഴുതിക്കാണിച്ച്പരിചയപ്പെടുത്തി. പെട്ടെന്ന്  വിനയത്തോടെ, കൈകൂപ്പി ചിരിച്ചു തൊഴുതു നിന്ന മഹാകവിയുടെ കണ്ണുകളില്‍ സന്തോഷത്തിന്റെ നനവ് ഞാന്‍ കണ്ടു. കൂപ്പുകൈകളോടെ നിന്ന അമ്മയുടെ മുഖത്തും സന്തോഷാശ്രുക്കള്‍.

ആറടി ഉയരമുള്ള, ശുഭ്രവസ്ത്രവും മേല്‍മുണ്ടുമണിഞ്ഞ കട്ടിക്കണ്ണട ധരിച്ച മഹാകവിയുടെയും വെള്ളയില്‍ പൂക്കളുള്ള സാരിയണിഞ്ഞു നിന്ന അമ്മയുടെയും സന്തോഷം കൊണ്ട് വിടര്‍ന്ന മുഖങ്ങള്‍ ഇപ്പോഴുമെന്റെ മുന്നിലുണ്ട്.” എന്‍. രാജേന്ദ്രന്‍ പറഞ്ഞു.

അന്ന് പ്രശസ്ത എഴുത്തുകാരനായിരുന്ന ഹുമയൂണ്‍ കബീര്‍ കേന്ദ്രമന്ത്രികൂടിയായിരുന്നു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ അദ്ദേഹം വന്നതും പ്രൗഢമായ ഒരു പ്രഭാഷണം നടത്തിയതും രാജേന്ദ്രന്‍ ഓര്‍ക്കുന്നു. അന്നത്തെ ലേഡി സൂപ്പര്‍ സ്റ്റാറുകളും പ്രശസ്ത നര്‍ത്തകരുമായ ലളിത, പത്മിനി, രാഗിണിമാര്‍ സാഹിത്യപരിഷത്ത് വേദിയില്‍ നൃത്തമാടിയതും അവര്‍ അന്തര്‍ജ്ജനത്തെ വന്ന് പരിചയപ്പെട്ടതുമൊക്കെ ഇന്നലത്തേതുപോലെ രാജേന്ദ്രന്റെ മനസ്സിലുണ്ട്.

”25 വയസുവരെ ഞാനമ്മയോടൊപ്പം ഉണ്ടായിരുന്നു. 1987 ഫെബ്രുവരി 6-ന് അമ്മ മരിക്കുമ്പോള്‍ ഞാന്‍ ചെന്നൈയിലായിരുന്നു. അമ്മയ്ക്ക് അസുഖം കൂടിയെന്നറിഞ്ഞ് ഓടിപ്പാഞ്ഞെത്തിയെങ്കിലും അമ്മയുടെ അടഞ്ഞ കണ്ണുകളാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്. ഏപ്പോഴുമുണ്ടായിരുന്ന ആ പുഞ്ചിരി അപ്പോഴും ആ മുഖത്തുനിന്ന് മാഞ്ഞിരുന്നില്ല.” ത്രിപുരയിലെ മുന്‍പോലീസ് മേധാവി കൂടിയായ രാജേന്ദ്രന്റെ വാക്കുകള്‍ ഇടറി.

More News

ധര്‍മ്മജന്‍ ബോള്‍ഗാട്ടി മലയാളികളുടെ ഇഷ്ടതാരമാണ്. സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും എത്തിയ അദ്ദേഹം പിന്നീട് മിനിസ്‌ക്രീനിലും സിനിമകളിലും ശ്രദ്ധേയനായി മാറി. ഒരിടയ്ക്ക് മലയാള സിനിമയിൽ സജീവമായിരുന്ന അദ്ദേഹം ഇപ്പൊ, അധികം സിനിമയിൽ ഒന്നും കാണുന്നില്ല. എന്നാൽ ഇപ്പോൾ അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. മനഃപൂർവ്വം സിനിമയില്‍ നിന്നും ഗ്യാപ്പ് എടുത്തതല്ലെന്നും അഭിനയിക്കാന്‍ തന്നെ ആരും വിളിക്കാത്തതാണെന്നും ധര്‍മജന്‍ പറയുന്നു. താനില്ലെങ്കിലും സിനിമയില്‍ ഒരുപാട് പകരക്കാരുണ്ടെന്നും പെട്ടന്ന് ആളെ കിട്ടുമെന്നും ധര്‍മ്മജന്‍ കൂട്ടിച്ചേർത്തു. […]

എല്ലാ കാർ നിർമ്മാതാക്കളും ഇലക്ട്രിക് സെഗ്മെന്റിൽ തങ്ങളുടെ പുതിയ ഐഡിയകള്‍ പരീക്ഷിച്ചു കൊണ്ടിരിക്കുന്നു. ഇത് കണക്കിലെടുത്താണ് ഹോളിവുഡ് സിനിമാ ശൈലിയിലുള്ള ആഡംബര കാർ കൊണ്ടുവരാൻ ഒരുങ്ങുകയാണ് ടാറ്റ മോട്ടോഴ്സ്. ടാറ്റ അവിനിയ എന്നാണ് ഈ തകർപ്പൻ കാറിന്റെ പേര്. 2023 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ മോട്ടോഴ്‌സ് അവിനിയ ഇവി കൺസെപ്റ്റ് പ്രദർശിപ്പിച്ചിരുന്നു. സ്റ്റൈലിഷും സുഗമവുമായ പ്രീമിയം എംപിവി ലുക്കിലുള്ള അവിന്യ ഇവി കണ്‍സെപ്റ്റിന്‍റെ ചില വിശേഷങ്ങള്‍ അറിയാം. കാർ പൂർണമായി ചാർജ്ജ് ചെയ്‌താൽ 500 കിലോമീറ്റർ വരെ […]

കുവൈറ്റ്: സിവില്‍ ഐഡി കാര്‍ഡുകള്‍ ഉടന്‍ കൈപ്പറ്റണമെന്ന് പൗരന്മാരോടും വിദേശികളോടും ആവശ്യപ്പെട്ട് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ . രാജ്യത്തെ കേന്ദ്രത്തില്‍ രണ്ടു ലക്ഷത്തി പതിനേഴായിരം തയ്യാറായ സിവില്‍ ഐഡി കാര്‍ഡുകള്‍ കൈപ്പറ്റാതിരിക്കുന്നുണ്ടെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. തയ്യാറായ സിവില്‍ ഐഡി കാര്‍ഡുകള്‍ ഉടന്‍ കൈപ്പറ്റാതിരിക്കുന്ന സിവില്‍ ഐഡി ഉടമകള്‍ക്ക് പിഴ ചുമത്താന്‍ ആലോചിക്കുന്നതായും കാര്‍ഡ് നശിപ്പിക്കുകയും ചെയ്യുമെന്നും കേന്ദ്രം അറിയിച്ചു.

സസ്യങ്ങളും സസ്യങ്ങളിൽ നിന്നുള്ള ഭക്ഷണങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ് വീഗൻ ഡയറ്റ്. പാലുൽപ്പന്നങ്ങൾ, മുട്ട, തേൻ, മാംസം, ചിക്കൻ, മത്സ്യം, കക്കയിറച്ചി തുടങ്ങിയ മൃഗങ്ങളിൽ നിന്ന് ലഭിക്കുന്ന ഭക്ഷണങ്ങൾ വീഗൻ ഡയറ്റിൽ കഴിക്കുന്നില്ല. ഗവേഷണത്തിലും പരിശോധനയിലും മൃഗങ്ങളെ ഉപയോഗിക്കുന്നതുൾപ്പെടെയുള്ള ഏത് തരത്തിലുള്ള മൃഗ ചൂഷണത്തിനും വീഗൻ ഡയറ്റ് എതിരാണ്.വീഗൻ ഡയറ്റ് നിങ്ങൾക്ക് അനുയോജ്യമാണോ എന്ന് തീരുമാനിക്കുന്നതിന് മുമ്പ്, ഇതിന്റെ ഗുണങ്ങളും ദോഷങ്ങളും മനസിലാക്കേണ്ടതുണ്ട്. വീഗൻ ഡയറ്റിന്റെ ഗുണങ്ങൾ ഇവയാണ്; ശരിയായ രീതിയിൽ നടപ്പിലാക്കുന്നിടത്തോളം കാലം വീഗൻ ഡയറ്റിന് നിരവധി ഗുണങ്ങളുണ്ട്. […]

നിലമ്പൂർ: നിലമ്പൂർ ജില്ലാശുപത്രിയിൽ പ്രസവ വാർഡിൽ രോഗികൾക്ക് ആവശ്യമായ ബെഡുകൾ പോലുമില്ലാത്ത വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി നിലമ്പൂർ ബസ്റ്റാന്റ് പരിസരത്ത് സായാഹ്ന ധർണ സംഘടിപ്പിച്ചു. പുരുഷവാർഡിൽ നിന്നും സ്ത്രീകളുടെ വാർഡിലേക്ക് ബെഡുകൾ മാറ്റി താൽക്കാലികമായി ഓട്ടയടക്കുന്ന പരിപാടിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. എട്ടു വർഷം മുൻപ് പണി തുടങ്ങിയ മാതൃ ശിശു സംരക്ഷണ ബ്ലോക്ക് ഇനിയും പണി പൂർത്തിയാക്കിയിട്ടില്ല. ആദിവാസികൾ അടക്കമുള്ള മലയോര താമസിക്കുന്ന പിന്നോക്ക വിഭവങ്ങളുടെ ജീവൻ വച്ചാണ് സർക്കാറുകൾ […]

കടന്നലുകളുടെയും തേനീച്ചകളുടെയും കുത്തേറ്റാല്‍ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. അവ എന്താണെന്ന് നോക്കാം. കടന്നലോ തേനീച്ചയോ കുത്തിയെന്ന് തോന്നിയാല്‍ കൂടുതല്‍ കുത്തുകള്‍ ഏല്‍ക്കാതിരിക്കാന്‍ ഉടന്‍ അവിടെ നിന്ന് മാറി നില്‍ക്കുക. അമിതമായി പരിഭ്രമിക്കുന്നത് ദോഷകരമായി ബാധിക്കും. കുത്തേറ്റ ആളുടെ ശ്വസന പ്രക്രിയയും ഹൃദയത്തിന്റെ പ്രവര്‍ത്തനവും കൃത്യമായി നടക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണം. തലകറക്കം, ഛര്‍ദി, തലവേദന, ശരീരം തളരല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചാല്‍ ഉടന്‍ ആശുപത്രിയിലെത്തിക്കണം. ശ്വസന തടസം ഉണ്ടെങ്കില്‍ കൃത്രിമ ശ്വാസോച്ഛ്വാസം […]

ഡല്‍ഹി; ടിപ്പു സുൽത്താന്റെ കൈവശമുണ്ടായിരുന്ന അപൂർവ തോക്ക് മറ്റൊരു രാജ്യത്തേക്ക് കൊണ്ടു പോകുന്നത് തടഞ്ഞ് ബ്രിട്ടൻ. പക്ഷികളെ വെടിവയ്ക്കാൻ ഉപയോഗിക്കുന്ന ഈ തോക്ക് 1793നും 1794നും ഇടയിലാണ് നിർമിച്ചിട്ടുള്ളത്. 138 സെന്റീമീറ്റർ നീളമുള്ള തോക്ക് സ്വർണവും വെള്ളിയും പതിച്ചിട്ടുണ്ട്. തോക്കിൽ അതു നിർമിച്ച അസദ് ഖാൻ മുഹമ്മദിന്റെ പേരും രേഖപ്പെടുത്തിയിട്ടുണ്ട്. 20 ലക്ഷം പൗണ്ട് ( ഏകദേശം 20.3 കോടി രൂപ) കൽപിക്കുന്ന തോക്ക് ബ്രിട്ടനിലെ സ്ഥാപനത്തിനുതന്നെ ലേലത്തിൽ കൊടുക്കാൻ വേണ്ടിയാണിത്. ടിപ്പുവിനെ വധിച്ചശേഷം ബ്രിട്ടിഷ് സൈന്യം […]

സ്ത്രീകളിൽ സ്തനങ്ങളിൽ വേദന ഉണ്ടാകാൻ കാരണങ്ങൾ പലതാണ്. പൊതുവെ ആർത്തവത്തോട് അനുബന്ധിച്ചാണ് പലരിലും ഈ വേദന കൂടുതൽ അനുഭവപ്പെടുന്നതായി കാണുന്നത്. എന്നാൽ, അത് മാത്രമല്ല കാരണം. ആർത്തവം കഴിഞ്ഞിട്ടും സ്തനങ്ങളിൽ ചിലർക്ക് വേദനയുണ്ടാവാറുണ്ട്. സ്തനങ്ങളിലെ വേദനയ്ക്ക് പൊതുവായ രണ്ട് വിഭാഗങ്ങളുണ്ട്: സൈക്ലിക്, നോൺ-സൈക്ലിക് . സൈക്ലിക് സ്തന വേദന കൃത്യമായ ഇടവേളകളിൽ സംഭവിക്കുന്നു. ഇത് ആർത്തവ ചക്രത്തിലുടനീളം സംഭവിക്കുന്ന ഹോർമോൺ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി മെഡിക്കൽ ന്യൂസ് ടുഡേ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.ആർത്തവചക്രത്തിന്റെ രണ്ടാം പകുതിയിൽ ഈസ്ട്രജന്റെ അളവ് […]

നിങ്ങളുടെ ചർമ്മത്തെ മാത്രമല്ല, ചൂട് തരംഗം നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെയും ബാധിക്കും. പല തരത്തിൽ, അമിതമായ മുടി കൊഴിച്ചിൽ, നരച്ച മുടി, തലയോട്ടിയിലെ ചൊറിച്ചിൽ, വിയർപ്പുള്ള ബാങ്‌സ്, വരണ്ട ഇഴകൾ എന്നിവയുൾപ്പെടെ നിരവധി മുടി പ്രശ്‌നങ്ങൾ വേനൽക്കാലം കൊണ്ടുവരുന്നു. അൾട്രാവയലറ്റ് രശ്മികൾ മുടിക്ക് കേടുവരുത്തും, ഇത് പൊട്ടുന്നതും കഠിനവും വരണ്ടതുമാക്കുന്നു. അത്തരം സമയങ്ങളിൽ, ശക്തമായ മുടിക്ക് ആരോഗ്യകരമായ ശീലങ്ങൾ ഉൾപ്പെടുത്തുന്നതിന് നിങ്ങളുടെ ജീവിതശൈലി മാറ്റേണ്ടതുണ്ട്. മിക്ക ആളുകളും മുടികൊഴിച്ചിൽ അനുഭവിക്കുന്നുണ്ടെങ്കിൽ, അത് സാധാരണയായി പോഷകാഹാരക്കുറവ് മൂലമാണ്. നിങ്ങളുടെ […]

error: Content is protected !!