Advertisment

വനിതാദിനം (കവിത)

author-image
nidheesh kumar
Updated On
New Update

publive-image

കരി പുരണ്ട ചുമരുള്ള

അടുക്കളക്കലം അവളുടെ

അടക്കിപ്പിടിച്ച ഗദ്ഗദ

ഊതൽ പ്രതീക്ഷിച്ച്

പുകഞ്ഞ് തീ കെട്ട് കിടന്നു.

ഒരു കെട്ട് വിഴുപ്പ് തുണി

പരുക്കൻ തിരുമ്പ് കല്ലിനടുത്ത്,

അവളുടെ ചുള്ളി കൈകൾ

കാത്തു കിടന്നു.

വിശാലമായ മുറ്റം

കുന്ന് കൂടി കിടക്കുന്ന

ചപ്പുചവറുകളാൽ

അവളുടെ ചൂലൊച്ച കാത്ത് കിടന്നു.

അഴുക്ക്‌പുരണ്ട പാത്രക്കൂട്ടം

അവളുടെ തേഞ്ഞ് പഴകിയ

കൈ സ്പർശത്തിന്

കാത്ത് കിടന്നു.

ആഴമുള്ള കിണറിലെ

ജല കണങ്ങൾ

അവളുടെ ബക്കറ്റ് ഇറക്കത്തെ

കാത്തിരുന്നു.

കാലത്ത് വീട്ടുപണിയ്ക്ക് ചെന്ന

അവളോട്

വലിയ വീട്ടിലെ മമ്മി

പുതിയ കാറിൽ കയറി,

പറഞ്ഞു ....

എനിയ്ക്ക് വുമൺ സ് ഡെ സെമിനാറിൽ ഒരു എസ്സെ പ്രസന്റു ചെയ്യാനുണ്ട് ചെയ്ത് തീർക്കണം ഞാനെത്തും മുന്നേ ഈ വീട്ടിലെ ഫുൾ വർക്കുകൾ പെണ്ണേ ഹാപ്പി വുമൺസ് ഡെ പെണ്ണേ...

Advertisment