കാമക്ഷേതം (കവിത)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കാമമെന്നൊരു ദേവൻ താൻ
ക്ഷേത്രമില്ലാത്തൊരീശ്വരർ
കോവിലും തേവരും വേണ്ടാ
മഹാക്ഷേത്രങ്ങളീദൃശം

ഇണയോടുള്ളിണക്കത്തിൽ
നൃത്തമാടും കഴുതയും
കാമത്തിന്നടിമപ്പെട്ടോർ
ജീവിവർഗ്ഗം സമസ്തവും

വംശവൃദ്ധിക്കടിസ്ഥാനം
കാമമെന്ന വികാരമാം
കാമനർത്തനമാടീലേ
ശിവപാർവ്വതി മാനസം?

അനംഗൻ ശിവശാപത്തി -
ലെന്നതും നാം മറക്കൊലാ
കാമനെദൈവമായ്ക്കാണാ
നിന്നും നമ്മൾ മടിക്കയാം

ബഹ്മസൃഷ്ടികളാം സർവ്വ -
ജീവികൾക്കും പ്രചോദനം
അനിവാര്യമഹാശക്തി
കാമോന്മാദം മനോഹരം

മധുരോദാരബന്ധത്തിൽ
പെട്ടുപോമേതു ദൈവവും
എങ്കിലും പണിയാറില്ലാ
കാമദേവന്നാരമ്പലം

അനംഗനെങ്ങിനേ തീർക്കു -
മേതുരൂപത്തിൽ വിഗ്രഹം?
പ്രതിഷ്ഠാശൂന്യമാം ക്ഷേത -
മിരുട്ടിൽ തപ്പി ശിൽപികൾ

ക്ഷേത്രമായീ മനസ്സെല്ലാം
ലിംഗഭേദത്തിനപ്പുറം
നിത്യസാന്നിദ്ധ്യമായ് കാമം
ദൈവത്തിന്റെ മനസ്സിലും

മൂർത്തിത്രയത്തിനും വേണം
കാമദേവന്നനുഗ്രഹം
വണങ്ങുമേവരും ശക്തി -
ക്കമ്പലം വേണ്ടതല്ലയോ?

Advertisment