nidheesh kumar
Updated On
New Update
/sathyam/media/post_attachments/stF4Z44zuj0Pby0XddmB.jpg)
അലകടലായ് ആർത്തലച്ചെത്തുന്നൻ നൊമ്പരങ്ങളെ
കരുണയാർന്ന നിൻ ഹൃദയവിചാരത്താൽ
അരുമയോടെ നിൻ കരങ്ങളിലേറ്റുവാങ്ങി
സങ്കടചെങ്കടൽ പകുത്തി അക്കരെ കടത്തിഈശോയേ..
Advertisment
പിന്തുടരുന്നെൻ പാപങ്ങളെ കനിവുറ്റ നിൻ മിഴികളാൽ
മായ്ച്ചുകളയാനെത്ര ആർദ്രമായി നിൻ തിരുഹ്യദയം..
കൂരിരുൾചൂഴ്ന്നൊരെൻ കൊച്ചു ജീവിതത്തിൽ
പ്രത്യാശതൂകിനിന്നു നിൻ തിരുവചനങ്ങൾ
കാറ്റിലുലഞ്ഞാടിചിതറിയില്ല ഞാനാ വചനശക്തിയിൽ
ഉയിർത്തെഴുന്നേറ്റു ഞാൻ, നീ നീട്ടിയ കരാംഗുലികളിൽ
മാറിലണച്ചുപിടിച്ചു നീയെന്നെ വാത്സല്യത്താൽ ഈശോയേ..
കുരിശേറിയ യാഗത്തിൽ കുരിശിലലിഞ്ഞ ത്യാഗത്തിൽ
ലോകൈകനാഥനേറ്റുവാങ്ങിയതെൻ പാപവുമായിരുന്നല്ലോ..!
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us