/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
nidheesh kumar
Updated On
New Update
കാവ്യകല്ലോലിനീ തീരത്തു ഞാനെന്റെ
സ്വർണ്ണ ഹംസങ്ങളേ കണ്ടുമുട്ടീ
അവയുടെ കൊഞ്ചലും കേട്ടുനിൽക്കേ മനം
രാഗമായ് താളമായ് പല്ലവിയായ്
Advertisment
കാവ്യകല്ലോലിനീ ആകാശനീലിമ ചാലിച്ചു
മഴവില്ലിൻ തൂലികയാൽ വാനം കഥയെഴുതീ
ജീവനകാമന കൈമാറി വന്നൊരീ
മണ്ണിന്റെ പ്രണയമതായിരിക്കാം
കാവ്യകല്ലോലിനീ
ഏതൊരു സംഗീത ശില്പി ചമച്ചൊരീ
സാഗര ശബ്ദതരംഗിണികൾ
ആയിരം കൈകളാൽ വിണ്ണിനെ പുൽകുവാൻ
മണ്ണിന്റെ മോഹമതായിരിക്കാം
കാവ്യകല്ലോലിനീ