Advertisment

പ്രളയാനന്തരം (കവിത)

author-image
nidheesh kumar
Updated On
New Update

publive-image

അടിപതറാതെ മുന്നോട്ട് നടക്കവേ

കേട്ടു..

പല അട്ടഹാസങ്ങൾ.

അയ്യോ..

അമ്മേ..

പടച്ചോനെ..

ഉമ്മാ..

ദൈവമേ.

ഈശോരാ

കർത്താവേ

എന്നെയൊന്നു രക്ഷിക്കൂ....?

എന്റെ മോനെയൊന്നെടുക്കണേ...?

എന്റെമ്മയുടെ കയ്യോന്നു പിടിക്കണേ...??

എന്റെ ഭാര്യയും മക്കളും ഒറ്റക്കാ..?

എന്റെ മോളെ രക്ഷിക്കൂ...?

ഭിന്നശേഷിയായ മോളകത്ത്....

കിടപ്പിലായ എന്റെ ഉപ്പയുണ്ടിവിടെ.....

നിസ്കരിക്കുന്ന കുഞ്ഞു പെങ്ങളുണ്ടിവിടെ...

നിദ്രയിലേക്ക് പോയ മോളുണ്ട് തൊട്ടിലിൽ.

കോട്ട് പോലും അഴിക്കാതെ ബൈക്കിൽ നിന്നിറങ്ങുന്ന മോനുണ്ടവിടെ.

അയൽവാസിയെ രക്ഷപ്പെടുത്താൻ പോയ എന്റെ ഉപ്പയുണ്ട് ഒന്ന് നോക്കണേ

എന്റെ മിണ്ടാപ്രാണികൾ

അവയെ രക്ഷപെടുത്തണേ.

പലതര അലമുറകൾ.

തേങ്ങലുകൾ

ഭീമമാംട്ടഹാസങ്ങൾ

നിലവിളികൾ

ഗദ്ഗദങ്ങൾ

എല്ലാം ഒരൊറ്റ ശബ്ദത്തോടെ...

പല വിധ ആർത്ത നാഥത്തോടെ....

വിട പറഞ്ഞകന്നു പോയി.

സ്വന്തമെന്ന് പറയാൻ ഒന്നുമില്ലാതെ

സ്വന്തവും ബന്ധവും വിട്ടകന്നു പോയി.

സ്വപ്നങ്ങളുടെ കൂമ്പാര കൂട്ടിൽ നിന്നും

സ്വപ്നങ്ങളില്ലാത്ത ലോകത്തേക്കവർ മറഞ്ഞു പോയി.

നമ്മെ വിട്ടവർ പിരിഞ്ഞു പോയി.

ഒരുപാട് സ്വപ്നങ്ങൾ

മോഹങ്ങൾ

എല്ലാം ബാക്കി വെച്ച് നമ്മുടെ കൂടപിറപ്പുകൾ

പോയില്ലേ....?

ഒരിക്കലും മടങ്ങി വരാത്ത യാത്ര

ചെയ്യാം പ്രാർത്ഥനകൾ.

നൽകാം അനുശോചന പൂക്കൾ

Advertisment