ഓർമ്മ (കവിത)

author-image
nidheesh kumar
Updated On
New Update

publive-image

എപ്പോഴോ മൂല്യമാർന്ന നിമിഷങ്ങളെ
നെഞ്ചോട് ചേർത്തു താലോലിച്ചതാം
ഇടക്കൊക്കെ കുത്തി നോവിക്കയായ്
മനസ്സിനെ പൊള്ളുന്ന നീറ്റലായ്
കണ്ണു നനക്കെ

Advertisment

ആൽമര ചുവട്ടിലെ സല്ലാപവും,
കൂട്ടായ് നടന്ന പാതയോരവും,
ചെങ്കൊടിയുടെ ചൂടിൽ നിറഞ്ഞ -
കലയും കാഹളവും മനസ്സിൽ നിറയുന്നു

പറയാതെ പറഞ്ഞ പല മോഹങ്ങളും
അറിയാതെ പോയ പല ഇഷ്ടങ്ങളും
ഇനിയും തിരികെ വരുമായിരിക്കുമോ?

തെറ്റിദ്ധാരണയാൽ പഴിക്കേട്ടു ശൂന്യമായ
സൗഹൃദം ഇപ്പോഴും നീറുന്നുണ്ടാകുമോ?
അന്നു മാറ്റി നിർത്തപ്പെട്ട പലതിലും
ഇന്നെങ്കിലും ഒരിടം എനിക്കുണ്ടാകുമോ?

പുസ്തകത്താളിൽ മറച്ചുവച്ച പ്രണയവും
കണ്ണുകൊണ്ടുള്ള പ്രണയ സല്ലാപവും
ഒളിച്ചു വച്ചു തന്ന മറുപടിയും .....
ചെറു  പുഞ്ചിരിയോടെ മനസ്സു
നിറയ്ക്കുന്നു

വീണ്ടും നുകരാൻ കൊതിച്ചു പോകുന്നു
ഒരിക്കലും തിരികെ വരികില്ലെന്നറിയാം
മറക്കാനാവതില്ലൊന്നും
അന്നത്രമേൽ സന്തോഷിച്ചതാം
ഇന്നത്രമേൽ മനം വിതുമ്പുന്നു.....

Advertisment