നിന്നിലേക്ക്‌ ചായുമ്പോൾ... (കവിത)

author-image
nidheesh kumar
New Update

publive-image

Advertisment

ഞാനൊരു
മഞ്ഞുതുള്ളിയായ്
മാറുന്നു
കുഞ്ഞുമഞ്ഞുതുള്ളി
നിന്റെ മിഴികളുടെ
ആഴങ്ങളിലേക്ക്
ആഴ്ന്നുപോകുന്ന
മഞ്ഞുതുള്ളി
നിന്റെ വിരലുകളുടെ
മാസ്മരികതയിൽ
എന്റെ
ഹൃദയതത്രികൾ
സ്നേഹാർദ്രമാകുന്നു
കടലിന്റെ
വിരിമാറിലേയ്ക്ക്
ചാഞ്ഞുറങ്ങുന്ന
സായംസന്ധ്യയാകുന്നു
ഞാൻ..
നിന്റെ നിഴലായ് മാറാൻ
മോഹിക്കുന്ന
വാസരമാകുന്നു
ഞാൻ..

Advertisment